Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നായ്ക്കളുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു

നായ്ക്കളുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു

പി.പി. ചെറിയാൻ

അലബാമ: മുപ്പത്തിയാറാം ജന്മദിനം ആഘോഷിക്കുന്നതിന് മൂന്നു ദിവസം മാത്രം അവശേഷിക്കെ റൂത്തി ബ്രൗണിന് ദാരുണാന്ത്യം. ഒക്ടോബർ 19 തിങ്കളാഴ്ചയായിരുന്നു സംഭവം. അലബാമ നാപ്പോ ടൗണിൽ താമസിച്ചിരുന്ന റൂത്തി പുറത്ത് നടക്കാനിറങ്ങിയതായിരുന്നു. നാലു മക്കളുടെ മാതാവാണ് മരിച്ച റൂത്തി. പെട്ടെന്നായിരുന്നു എട്ടോളം വരുന്ന നായ്ക്കൾ ഇവരെ വളഞ്ഞിട്ട് ആക്രമിച്ചത്.

സംഭവത്തിന് ദൃക്സാക്ഷികളായവർക്ക് ഇവരെ രക്ഷിക്കാനായില്ല. പൊലീസിൽ അറിയിച്ച് അവർ എത്തുന്നതിനു മുമ്പ് ശരീരത്തിൽ നിന്നും മാസം കടിച്ചുകീറപ്പെട്ട യുവതി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചതായി വാക്കർ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. റൂത്തിനെ ആക്രമിച്ച എട്ടു നായ്ക്കളിൽ അഞ്ചെണ്ണത്തെ പിടികൂടി ആനിമൽ ഷെൽട്ടറിൽ അടച്ചു. ഇതിൽ രണ്ടെണ്ണത്തിന്റെ ഉടമസ്ഥരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഈ പ്രദേശത്ത് നായ്ക്കളുടെ ശല്യം വർധിക്കുന്നതായി ലോക്കൽ റസിഡന്റ് റോബിൻ ജോൺസൺ പറഞ്ഞു. ഇതിന് മുമ്പും ഈ നായ്ക്കൾ മനുഷ്യരേയും, മൃഗങ്ങളേയും കൂട്ടംകൂടി ആക്രമിച്ചിട്ടുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ക്രിമിനൽ ചാർജ് ചെയ്യപ്പെടാവുന്ന സംഭവമാണോ എന്നു പരിശോധിച്ചുവരുന്നതായി ഡിസ്ട്രിക്ട് അറ്റോർണി ബിൻ അഡയർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP