Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാമുകിയെ കൊലപ്പെടുത്തിയ 21-കാരനെ കണ്ടെത്താൻ പൊലീസ് സഹായം അഭ്യർത്ഥിച്ചു

കാമുകിയെ കൊലപ്പെടുത്തിയ 21-കാരനെ കണ്ടെത്താൻ പൊലീസ് സഹായം അഭ്യർത്ഥിച്ചു

പി.പി. ചെറിയാൻ

ഹൂസ്റ്റൺ: കാമുകി സഞ്ചരിച്ചിരുന്ന വാഹനത്തെ പിന്തുടർന്ന് വെടിവച്ചു കൊലപ്പെടുത്തിയ മുൻ കാമുകൻ മാൻ ഓസ്റ്റിൻ ഹെയ്സിനെ(21) കണ്ടെത്താൻ പൊലീസ് പൊതുജനത്തിന്റെ സഹായമഭ്യർഥിച്ചു.

ഒക്ടോബർ 19 ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിക്കായിരുന്നു സംഭവം. 20 വയസുള്ള ജൂലി ഡി ലഗാർസ, ഹെയ്സിനെ ഉപേക്ഷിച്ചു പുതിയ കാമുകനുമായി ട്രക്കിൽ യാത്ര ചെയ്യവേയാണ് പഴയ കാമുകൻ പിന്തുടർന്ന് വെടിയുതിർത്തത്.

തലയിൽ വെടിയേറ്റ ജൂലിയെ മെമോറിയൽ ഹെർമൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു. കൂടെ സഞ്ചരിച്ചിരുന്ന യുവാവ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. സ്പ്രിങ് സൈപ്രസ്, നോർത്ത് വെസ്റ്റ് ഹൈവേയിൽ വച്ചായിരുന്നു വെടിവയ്പുണ്ടായത്.

ഹെയ്സി സഞ്ചരിച്ചിരുന്ന വൈറ്റ് ടൊയോട്ട പിന്നീട് സ്‌ക്കിന്നർ റോഡിൽ ഉപേക്ഷിക്കപ്പെട്ടതായി കണ്ടെത്തി. ഹെയ്സിനെതിരെ കൊലക്കുറ്റത്തിനു കേസെടുത്തതായി ഹാരിസ് കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചു.

പ്രതി ഹെയ്സിനെ കുറിച്ചു വിവരം ലഭിക്കുന്നവർ 713 274 9100 നമ്പറിലോ, ക്രൈം സ്റ്റോപ്പേഴ്സ് 713 222 8477 നമ്പറിലോ വിളിച്ചറിയിക്കണമെന്ന് ഷെറിഫ് ഓഫിസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP