Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഏഴുലക്ഷം മുതിർന്നവർക്ക് ഫുഡ് സ്റ്റാമ്പ് നിർത്തൽ ചെയ്തത് കോടതി തടഞ്ഞു

ഏഴുലക്ഷം മുതിർന്നവർക്ക് ഫുഡ് സ്റ്റാമ്പ് നിർത്തൽ ചെയ്തത് കോടതി തടഞ്ഞു

പി.പി. ചെറിയാൻ

വാഷിങ്ടൻ: 7,00,000 മുതിർന്നവർക്ക് ഫുഡ് സ്റ്റാമ്പ് നിർത്തലാക്കുന്നതിനുള്ള ട്രംപ് അഡ്‌മിനിസ്ട്രേഷന്റെ നടപടി ചീഫ് യുഎസ് ഡിസ്ട്രിക്ട് ജഡ്ജ് ബെറിൽ എ ഹവൽ തടഞ്ഞു. 67 പേജുള്ള വിധിന്യായത്തിൽ, അമേരിക്കയിൽ മഹാമാരി പടർന്നുപിടിക്കുമ്പോൾ എങ്ങനെയാണ് ആയിരക്കണക്കിനു പൗരന്മാർക്ക് ഭക്ഷണം നിഷേധിക്കാൻ കഴിയുകയെന്നു ജഡ്ജി ചോദിച്ചു. മാത്രമല്ല അഡ്‌മിനിസ്ട്രേഷന്റെ ഈ നടപടി തികച്ചും നിരുത്തരവാദപരമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

2020 മേയിൽ, ഒരു വർഷത്തെ കാത്തിരിപ്പിനും പഠനങ്ങൾക്കും ശേഷമാണ് ട്രംപ് ഫുഡ് സ്റ്റാമ്പ് ലഭിക്കുന്നവരുടെ സംഖ്യ വെട്ടിക്കുറക്കുന്നതിന് തീരുമാനിച്ചത്. അമേരിക്കയിൽ തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി കുറഞ്ഞതും. സാമ്പത്തിക സ്ഥിരത കൈവരിക്കുവാൻ കഴിഞ്ഞതുമാണ് ഇങ്ങനെയൊരു നടപടിക്ക് ട്രംപ് ഭരണകൂടത്തെ പ്രേരിപ്പിച്ചത്.

എന്നാൽ മഹാമാരി വ്യാപകമായതോടെ തൊഴിലില്ലാത്തവരുടെ എണ്ണം വർധിക്കുകയും, സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുകയും ചെയ്യുമ്പോൾ പഴയ തീരുമാനം പുനഃപരിശോധിക്കാൻ ഗവൺമെന്റ് തയാറാകണമെന്നും കോടതി നിർദേശിച്ചു.

25 മില്യൻ ജനങ്ങളാണ് ഇപ്പോൾ തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ നേടുന്നത്. ഫെബ്രുവരിയിൽ 3.5 ശതമാനമായിരുന്ന തൊഴിലില്ലായ്മ സെപ്റ്റംബറിൽ 7.9% മായി വർധിച്ചിരിക്കുന്നു. ഫുഡ് സ്റ്റാമ്പിന് അപേക്ഷിക്കുന്നവരുടെ എണ്ണം 17% വർധിച്ചിരിക്കുന്നു. ഇതുതന്നെ 6 മില്യനോളം വരും.

സെപ്റ്റംബർ മാസത്തിൽ ഏകദേശം 22 മില്യൻ മുതിർന്നവർക്ക് ആവശ്യത്തിന് ആഹാരം ലഭിക്കാത്ത സ്ഥിതിയാണെന്ന് കൊളംബിയ യൂണിവേഴ്സിറ്റി നടത്തിയ സർവേയിൽ ചൂണ്ടിക്കാണിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP