Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാണാതായ ഇന്ത്യൻ പ്രൊഫസർക്കു വേണ്ടിയുള്ള അന്വേഷണം ഊർജിതപ്പെടുത്തി

കാണാതായ ഇന്ത്യൻ പ്രൊഫസർക്കു വേണ്ടിയുള്ള അന്വേഷണം ഊർജിതപ്പെടുത്തി

പി.പി. ചെറിയാൻ

സിയാറ്റിൽ (വാഷിങ്ടൺ): ഒക്ടോബർ ഒമ്പതു മുതൽ കാണാതായ യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടൺ ആന്ത്രോപ്പോളജി പ്രൊഫസറും, ഇന്ത്യൻ- അമേരിക്കനുമായ നെ (33) കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ വാഷിങ്ടൺ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ ഊർജിതപ്പെടുത്തി.

വാഷിങ്ടൺ സംസ്ഥാനത്തെ സിയാറ്റിൽ പാർക്കിൽ ഒക്ടോബർ ഒമ്പതിന് രാത്രിയിൽ ഹൈക്കിനു പോയതായിരുന്നു പ്രൊഫസർ. അവസാനമായി കാണുമ്പോൾ നീല നിറത്തിലുള്ള ഫെയ്സ് ജാക്കറ്റും, കണ്ണടയും ധരിച്ചിരുന്നതായി ഒക്ടോബർ 12ന് പുറത്തിറക്കിയ ബുള്ളറ്റിനിൽ പറയുന്നു. യു.സി ലോ പ്രൊഫസറും സഹോദരിയുമായ വീണ ഡുബെല്ലാണ് സഹോദരനെ കണ്ടെത്തുന്നതിനുള്ള സഹായാഭ്യർത്ഥന നടത്തിയിരിക്കുന്നത്. ഹൈക്കിംഗിനു പോയ രാത്രിയിൽ മഞ്ഞ് വീഴ്ചയും, മഴയും ഉണ്ടായിരുന്നതായി നാഷണൽ പാർക്ക് റേഞ്ചർ കെവിൻ പറയുന്നു. വളരെ അപകടംപിടിച്ച കുത്തനെയുള്ള പ്രദേശമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ 9 വരെ സാം ഉപയോഗിച്ചിരുന്ന സെൽ ഫോണിൽ നിന്നും സിഗ്‌നലുകൾ ലഭിച്ചിരുന്നു.

ഒക്ടോബർ 13 ഉച്ചവരെ ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് നടത്തിയ അന്വേഷണവും ഫലപ്രദമായില്ല. ഹൈക്കിംഗിനു പോകുമ്പോൾ നിരവധി ദിവസത്തേക്കുള്ള ഭക്ഷണം കരുതുക പതിവായിരുന്നുവെന്ന് സഹോദരി പറഞ്ഞു. സംഭവത്തെക്കുറിച്ചോ, സാമിനെക്കുറിച്ചോ വിവരം ലഭിക്കുന്നവർ 360 569 6684 നമ്പരിൽ വിളിച്ചറിയിക്കണമെന്ന് അപേക്ഷിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP