Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗവർണർ വിറ്റ്മറെ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതി തയാറാക്കിയവരിൽ രണ്ട് മുൻ മറീനുകളും

ഗവർണർ വിറ്റ്മറെ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതി തയാറാക്കിയവരിൽ രണ്ട് മുൻ മറീനുകളും

പി.പി.ചെറിയാൻ

മിഷിഗൺ: മിഷിഗൺ ഗവർണർ വിറ്റ്മറെ തട്ടിക്കൊണ്ടുപോകുന്നിനും ഗവൺമെന്റിനെ അട്ടിമറിക്കുന്നതിനും മിഷിഗൺ കാപ്പിറ്റോൾ മന്ദിരം തകർക്കുത്തിനും ഗൂഢാലോചന നടത്തിയവരിൽ രണ്ട് മുൻ മറീനുകളും ഉൾപ്പെട്ടതായി മറീൻ കോർപ്സിന്റെ ഇമെയിൽ അറിയിപ്പിൽ പറയുന്നു. ഡാനിയേൽ ഹാരിസ്, ജോസഫ് മോറിസൺ എന്നിവരാണ് ഈ രണ്ടുപേർ.

ഡാനിയേൽ ഹാരിസ് ഗവർണറെ തട്ടിക്കൊണ്ടുപോകുന്നതിനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തുവെന്നാണ് ഫെഡറൽ ചാർജിൽ പറയുന്നത് .ഈ കുറ്റത്തിന് 6 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ജോസഫ് മോറിസൺ ആന്റി ടെററിസം നിയമമനുസരിച്ചു ചാർജ് ചെയ്യപ്പെട്ട 7 പേരിൽ ഒരാളാണ്.

രണ്ടു ചാർജുകളിലും ഉൾപ്പെട്ടിരിക്കുന്നവർ 21നും 44നും ഇടയിൽ പ്രായമുള്ളവരാണ്. ആന്റി ഗവൺമെന്റ് ആന്റി ലോ എൻഫോഴ്സ്മെന്റ് വോൾവറിൻ വാച്ച്മാൻ ഗ്രൂപ്പിലെ അംഗമാണ് മോറിസൺ.

കഴിഞ്ഞ വ്യാഴാഴ്ച വരെ ഡാനിയേൽ ഹാരിസ് സേവനത്തിലുണ്ടായിരുന്നതായും റൈഫിളുകളുമായി പരിശീലനം നടത്തിയിരുന്നു. ജോസഫ് മോറിസൺ വർഷങ്ങളായി മറീനായി പ്രവർത്തിച്ചിരുന്നുവെങ്കിലും ഇപ്പോൾ സേവനത്തിലില്ല. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവത്തിൽ ഉൾപ്പെട്ട 13 പേർ എഫ് ബി ഐ കസ്റ്റഡിയിലായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP