Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ഇനിയും അടച്ചിടാനാവില്ല, നൂറുശതമാനവും തുറന്നു പ്രവർത്തിക്കണമെന്ന് ജഡ്ജി

ഇനിയും അടച്ചിടാനാവില്ല, നൂറുശതമാനവും തുറന്നു പ്രവർത്തിക്കണമെന്ന് ജഡ്ജി

സ്വന്തം ലേഖകൻ

എലിസ് കൗണ്ടി (ടെക്സസ്): 'ഇനിയും വ്യാപാര സ്ഥാപനങ്ങളും, വിദ്യാലയങ്ങളും, പൊതുസ്ഥലങ്ങളും, ബാറുകളും, ഹോട്ടലുകളും അനിശ്ചിതനായി അടച്ചിടാനാവില്ല, വീണ്ടും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരണം'- നോർത്ത് ടെക്സസ് എല്ലിസ് കൗണ്ടി ജഡ്ജാണ് ഈ അഭ്യർത്ഥന ടെക്സസ് ഗവർണറുടെ മുമ്പാകെ അവതരിപ്പിച്ചത്. ടെക്സസിലെ ബാറുകൾ നൂറു ശതമാനവും തുറന്നു പ്രവർത്തിക്കുന്നതിനുള്ള അനുമതി ഗവർണർ ഇതിനകം നൽകിക്കഴിഞ്ഞിരുന്നു.

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതിനെ തുടർന്നാണ് ഗവർണർ പുതിയ ഉത്തരവിറക്കിയത്. ഒക്ടബർ ഒമ്പതാം തീയതി വെള്ളിയാഴ്ചയാണ് കൗണ്ടി ജഡ്ജി ടെക്സസ് ഗവർണർ നൽകിയ ഉത്തരവുകൾ പൂർണമായും നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. എല്ലിസ് കൗണ്ടി ജഡ്ജിയുടെ തീരുമാനം ഡന്റൺ കൗണ്ടി, കോളിൻ കൗണ്ടി ജഡ്ജിമാരും നടപ്പിലാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ ഡാളസ് കൗണ്ടി ജഡ്ജി ജെ. ജെങ്കിൻസ് ഇതിനോട് വിയോജിച്ചു.

ഡാളസ് കൗണ്ടിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവ് അനുഭവപ്പെട്ടുതുടങ്ങി. ജനജീവിതം സാധാരണ നിലയിലേക്ക് അതിഗേം തിരിച്ചുവരികയാണ്. ഗവർണറും, സിഡിസിയും, ലോക്കൽബോഡികളും അനുവദിച്ചിരിക്കുന്ന എണ്ണത്തിനനുസൃതമായി ദേവാലയങ്ങൾ തുറന്നു പ്രവർത്തിക്കാത്തത് പലരിലും അസന്തുഷ്ടി ഉളവാക്കിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ആരാധനകളിലും, വചനശുശ്രൂഷകളിലും ശ്രദ്ധ കേന്ദ്രീകരിക്കാത്തത് ദേവാലയങ്ങളുടെ ഭാവിതന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് നയിക്കുമെന്ന് പലരും ഭയപ്പെടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP