Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രണ്ടാംഘട്ട സ്റ്റിമുലസ് ചെക്ക് വീണ്ടും പ്രസിഡന്റായതിനു ശേഷം: ട്രംപ്

രണ്ടാംഘട്ട സ്റ്റിമുലസ് ചെക്ക് വീണ്ടും പ്രസിഡന്റായതിനു ശേഷം: ട്രംപ്

പി പി ചെറിയാൻ

വാഷിങ്ടൻ: കോവിഡ് മഹാമാരിയിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനും ചെറുകിട കച്ചവടക്കാർക്ക് ആശ്വാസം ലഭിക്കുന്നതിനും നൽകുന്ന ഫെഡറൽ സഹായമായ രണ്ടാംഘട്ട സ്റ്റിമുലസ് ചെക്ക് തിരഞ്ഞെടുപ്പിൽ ഞാൻ വിജയിച്ചു പ്രസിഡന്റായാൽ ഉടനെ നൽകുമെന്ന് പ്രസിഡന്റ് ട്രംപ് ട്വിറ്റ് ചെയ്തു. വലിയൊരു സംഖ്യ സ്റ്റിമുലസ് ചെക്കായി പ്രതീക്ഷിക്കാമെന്നും ട്രംപ് പറഞ്ഞു.

സ്റ്റിമുലസ് ചെക്കിനെകുറിച്ചു നടക്കുന്ന ചർച്ചയിൽ നിന്നും പ്രസിഡന്റ് ട്രംപ് പെട്ടെന്ന് പിന്മാറിയതിനെ വിമർശിച്ചു നാൻസി പെലോസി ട്വിറ്റ് ചെയ്തതിനു പുറകെയാണ് ട്രംപിന്റെ ട്വിറ്റ്.

വാൾസ്ട്രീറ്റിൽ സ്റ്റോക്കുകൾ തകരുന്ന സാഹചര്യത്തിൽ അമേരിക്കൻ സമ്പദ് ഘടന തന്നെ ശക്തിപ്പെടുത്തുക എന്നതാണ് തന്റെ പ്രഥമ കർത്തവ്യമെന്നും ട്രംപ് ചൂണ്ടികാട്ടി. ഫെഡറൽ റിസർവ് ചെയർമാൻ അമേരിക്കയുടെ തകരുന്ന സാമ്പത്തിക സ്ഥിതി ചൂണ്ടിക്കാട്ടി ട്രംപിന് കത്തയച്ചിരുന്നു.

സ്റ്റിമുലസ് ചെക്ക് നൽകണമെന്ന് ഡമോക്രാറ്റിക് പാർട്ടിയുടെ നിലപാട് ആത്മാർത്ഥതയില്ലാത്തതാണെന്നും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള അടവ് മാത്രമാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

യുഎസ് സുപ്രീം കോടതി നോമിനി ഏമി കോന്നി ബാരറ്റിനെ നിയമിക്കുന്നതിന് ആവശ്യമായ എല്ലാ അടിയന്തിര നടപടികളും സ്വീകരിക്കാൻ സെനറ്റ് മെജോറിട്ടി ലീഡറിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ട്രംപ് ട്വിറ്ററിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP