Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അറസ്റ്റ് ചെയ്ത പ്രതി പൊലീസിന്റെ വെടിയേറ്റ് മരിച്ച കേസിൽ 20 മില്യൻ നഷ്ടപരിഹാരം

അറസ്റ്റ് ചെയ്ത പ്രതി പൊലീസിന്റെ വെടിയേറ്റ് മരിച്ച കേസിൽ 20 മില്യൻ നഷ്ടപരിഹാരം

പി.പി. ചെറിയാൻ

മേരിലാൻഡ്: നിരായുധനായ വില്യം ഗ്രീൻ (43) പൊലീസിന്റെ പട്രോൾ വാഹനത്തിന് സമീപം വെടിയേറ്റ് മരിച്ച സംഭവത്തിൽ 20 മില്യൻ ഡോളർ നഷ്ടപരിഹാരം നൽകുന്നതിന് മേരിലാൻഡ് കൗണ്ടി അധികൃതർ ധാരണയിലെത്തിയതായി സെപ്റ്റംബർ 28 തിങ്കളാഴ്ച പ്രിൻസ് ജോർജ് കൗണ്ടിയുടെ പത്രക്കുറിപ്പിൽ അറിയിച്ചു.

ജനുവരി 27-നായിരുന്നു സംഭവം. പൊലീസ് ഓഫീസർ മൈക്കിൾ ഓവൻ വാഹനാപകടത്തെ തുടർന്ന് അന്വേഷണത്തിനെത്തിയതായിരുന്നു. അതേസമയം വില്യം ഗ്രീൻ സ്വന്തം വാഹനത്തിൽ ഡ്രൈവർ സീറ്റിൽ ഇരുന്ന് ഉറങ്ങുന്നത് പൊലീസ് ഓഫീസറുടെ ശ്രദ്ധയിൽപ്പെട്ടു. ഏതോ മയക്കുമരുന്നിന്റെ ലഹരിയിലായിരിക്കും വില്യം് ഗ്രീൻ എന്നു കരുതി കൈ പുറകിലേക്ക് ചേർത്ത് വിലങ്ങുവെച്ച് പൊലീസ് കാറിന്റെ മുൻ സീറ്റിൽ ഇരുത്തി. പിന്നീട് വില്യമുമായി ബലപ്രയോഗം നടന്നുവെന്നും ഇതിനെ തുടർന്ന് ഏഴുതവണ നിറയൊഴിക്കകയായിരുന്നുവെന്നാണ് ഓഫീസർ നൽകിയ വിശദീകരണം. എന്നാൽ പൊലീസ് കാമറ പരിശോധിച്ചപ്പോൾ ബലപ്രയോഗം നടന്നതായി കണ്ടെത്താൻ കഴിഞ്ഞില്ലെന്നു അധികൃതർ പറയുന്നു.

പൊലീസ് ഓഫീസർക്കെതിരേ സെക്കൻഡ് ഡിഗ്രി മർഡറിനു കേസ് എടുത്ത് പത്തുവർഷത്തെ സേവനം ഉണ്ടായിരുന്ന ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. കേസിന്റെ വിചാരണ അടുത്ത വർഷം നടക്കാനിരിക്കെ ആണ് കൗണ്ടി അധികൃതർ വില്യമിന്റെ കുടുംബാംഗങ്ങളുമായി ധാരണയിലെത്തിയത്. ഡ്യൂട്ടിയിലിരിക്കെ പ്രതിയെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ ആദ്യമായാണ് ഒരു പൊലീസ് ഓഫീസർ അറസ്റ്റിലാകുന്നതെന്നു കൗണ്ടി എക്സിക്യൂട്ടീവ് ആഞ്ചല ആൾസൊബ്രൂക്ക് പറഞ്ഞു. ഈ സംഭവത്തിൽ ഞാൻ വേദനിക്കുന്നുവെന്ന് ആഞ്ചല വാർത്താ സമ്മേളനത്തിനിടെ കുടുംബാംഗങ്ങളെ അറിയിച്ചു. വെടിവച്ചു എന്നു പറയപ്പെടുന്ന ഓഫീസർ ഇതിനു മുമ്പ് രണ്ട് വെടിവയ്പ് സംഭവങ്ങളിൽ ഉൾപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP