Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ ദമ്പതിമാർ അമ്പതാം വിവാഹവാർഷികത്തിൽ 20 ലക്ഷം ഡോളർ സംഭാവന നൽകി

ഇന്ത്യൻ ദമ്പതിമാർ അമ്പതാം വിവാഹവാർഷികത്തിൽ 20 ലക്ഷം ഡോളർ സംഭാവന നൽകി

പി.പി. ചെറിയാൻ

ഇർവിങ് (ഡാളസ്): നാൽപ്പത് വർഷമായി ഇർവിംഗിൽ (ഡാളസ്) താമസിക്കുന്ന മുംബൈയിൽ നിന്നുള്ള ഇന്ത്യൻ ദമ്പതിമാർ തങ്ങളുടെ അമ്പതാം വിവാഹവാർഷികം ആഘോഷിച്ചത് സമീപ പ്രദേശത്തെ ആശുപത്രിക്ക് 20 ലക്ഷം ഡോളർ സംഭാവന നൽകിയാണ്. സെപ്റ്റംബർ 28 തിങ്കളാഴ്ച ആശുപത്രി അധികൃതരാണ് ഈ വിവരം വെളിപ്പെടുത്തിയത്.

1965-ൽ മുംബൈയിൽ നിന്നും സ്റ്റാഫോർഡ് യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിയായാണ് ചാൻ പട്ടേൽ അമേരിക്കയിലെത്തിയത്. 10 അടി ഉയരവും, 10 അടി നീളവുമുള്ള ചെറിയൊരു വീട്ടിൽ ചാൻ പട്ടേൽ ഉൾപ്പടെ ആറ് അംഗങ്ങളാണ് കഴിഞ്ഞിരുന്നത്. അവിടെ നിന്നും കഠിനാധ്വാനം ചെയ്താണ് ഇന്നത്തെ നിലയിൽ എത്തിയതെന്ന് ചാൻ പട്ടേൽ പറഞ്ഞു. അതിന് തനിക്ക് തുണയായി ഉണ്ടായിരുന്നത് പ്രിയ ഭാര്യ സുരേഖ ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2019-ൽ തങ്ങളുടെ ജന്മസ്ഥലമായ മുംബൈ പട്ടണത്തിൽ ഹാർട്ട് ലാബ് സ്ഥാപിക്കാൻ കഴിഞ്ഞതായും പട്ടേൽ പറഞ്ഞു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ടെക്സസിന്റെ സ്ഥാപകനും, ഹോട്ടൽ ശൃംഖലയുടെ ഉടമയുമായ ചാൻ പട്ടേൽ ഇർവിങ് കമ്യൂണിറ്റി സെന്റർ ഉൾപ്പടെ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വവും സാമ്പത്തിക സഹായവും നൽകിയിരുന്നു. ഇർവിങ് ബെയ്ലർ സ്‌കോട്ട് ആൻഡ് വൈറ്റ് ആശുപത്രിക്കാണ് 20 ലക്ഷം ഡോളർ സംഭാവന നൽകിയത്. കാർഡിയോ വാസ്‌കുലർ വിഭാഗത്തിന്റെ വികസനമാണ് ലക്ഷ്യമിടുന്നത്. മുപ്പത്തേഴാം വയസിൽ ഹൃദയാഘാതത്തെ അതിജീവിച്ച ചാൻ ഇത്തരത്തിലുള്ള രോഗികൾക്ക് ആധുനിക ചികിത്സാ സൗകര്യങ്ങൾ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു. ഇർവിങ് ബെയ്ലർ ഹോസ്പിറ്റലിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വ്യക്തിയിൽ നിന്നു ഇത്രയും വലിയ സംഭാവന ലഭിക്കുന്നതെന്നും ആശുപത്രിയുടെ ഒരു കെട്ടിടത്തിനു ചാൻ പട്ടേലിന്റെ പേര് നല്കുമെന്നും പ്രസിഡന്റ് സിൻഡി സ്‌ക്വാംബ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP