Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിർജീനിയ ലഫ്റ്റനന്റ് ഗവർണർ സ്ഥാനത്തേക്ക് പുനീത് അലുവാലിയ മത്സരിക്കുന്നു

വിർജീനിയ ലഫ്റ്റനന്റ് ഗവർണർ സ്ഥാനത്തേക്ക് പുനീത് അലുവാലിയ മത്സരിക്കുന്നു

പി.പി. ചെറിയാൻ

വിർജീനിയ: ഇന്ത്യൻ അമേരിക്കൻ ബിസിനസ് കൺസൾട്ടന്റ് പുനീത് അലുവാലിയ വിർജീനിയ ലഫ്റ്റനന്റ് ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്നു. 'ഞാനൊരു അമേരിക്കക്കാരനല്ല, ഒരു രാഷ്ട്രീയക്കാരനല്ല, അമേരിക്കയിൽ ജീവിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. വിർജീനിയ സംസ്ഥാനം ഇന്ന് അപകടകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഇവിടേക്ക് നിക്ഷേപകരെ ആകർഷിക്കുന്നതിനും, കൂടുതൽ തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനും, സാമ്പത്തിക അടിത്തറ മെച്ചപ്പെടുത്തുന്നതിനുമാണ് മുൻഗണന നൽകിയിരിക്കുന്നത്. ഞാൻ ഉൾപ്പെടുന്ന സംസ്ഥാനത്തിന്റെ വളർച്ച സ്വപ്നം കാണുന്ന ഒരു സാധാരണ വ്യവസായി ആണ്'- സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് പുനീത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഈയിടെ നിരവധി ലഹളകൾക്ക് സാക്ഷ്യംവഹിച്ച സംസ്ഥാനമാണ് വിർജീനിയ. ഇവിടെ കഠിനാധ്വാനം ചെയ്യുന്ന ധീരരായ പൊലീസ് സേനയെ പടുത്തുയർത്തേണ്ടതുണ്ട്. ഭരണഘടനയുടെ സെക്കൻഡ് അമന്റ്മെന്റ് നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. ഇവിടെയുള്ള നിയമവ്യവസ്ഥ കുറ്റമറ്റതാകണം എന്നിവയാണ് തന്നെ ലഫ്റ്റനന്റ് ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാൻ പ്രേരിപ്പിച്ച ഘടകങ്ങളെന്ന് പുനീത് പറഞ്ഞു.

ഡൽഹി പബ്ലിക് സ്‌കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി 1990-ലാണ് അദ്ദേഹം അമേരിക്കയിലെത്തിയത്. ലിവിങ്സ്റ്റൺ ഗ്രൂപ്പുമായി സഹകരിച്ച് ഇന്റർനാഷണൽ കൺസൾട്ടന്റായി പ്രവർത്തിക്കുന്നു. രണ്ടു ദശാബ്ദങ്ങളായി റിപ്പബ്ലിക്കൻ പാർട്ടിയിൽ സജീവമായി പ്രവർത്തിക്കുന്ന പുനീത് നോർത്തേൺ വിർജീനിയ റിപ്പബ്ലിക്കൻ ബിസിനസ് ഫോറത്തിൽ അംഗമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP