Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പോളുകളിൽ എല്ലാം ബൈഡൻ തന്നെ മുന്നിൽ

പോളുകളിൽ എല്ലാം ബൈഡൻ തന്നെ മുന്നിൽ

ജോയിച്ചൻ പുതുക്കുളം

സാൻ ഫ്രാൻസിസ്‌കോ: സുപ്രീം കോർട്ട് ജഡ്ജ് റൂത്ത് ബാഡർ ജിൻസ്ബെർഗിന്റെ മരണശേഷം പുറത്തുവന്ന എല്ലാ പ്രധാനപ്പെട്ട പോളുകളിലും ജോ ബൈഡൻ തന്നെയാണ് മുന്നിട്ട് നിൽക്കുന്നത്. ദേശീയാടിസ്ഥാനത്തിലും കടുത്ത മത്സരം നടക്കുന്ന പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലും ബൈഡൻ തന്നെയാണ് മുന്നിൽ. പക്ഷേ, കഴിഞ്ഞ ആഴ്ചയിൽ നിന്ന് കാര്യമായ വ്യത്യാസങ്ങൾ ഒന്നും ഇല്ല. മിക്കവാറും വോട്ടർമാർ ആരെ പിന്തുണക്കും എന്ന് തീരുമാനിച്ചു കഴിഞ്ഞു എന്ന നിരീക്ഷണമാണ് പൊതുവെയുള്ളത്. അതാണ് പോളുകളിൽ കാര്യമായ വ്യത്യാസം കാണാത്തത്. ബൈഡന് അതൊരു നല്ല വാർത്തയാണ്.

ന്യൂയോർക്ക് ടൈംസിന്റെ നിരീക്ഷണ പ്രകാരം, പോളുകളിൽ 3 ശതമാനത്തിൽ അധികം ലീഡുള്ള സംസ്ഥാനങ്ങളിൽ ബൈഡൻ വിജയിക്കുകയാണെങ്കിൽ അദ്ദേഹത്തിന് 279 വോട്ടുകൾ ലഭിക്കും. ലീഡുള്ള എല്ലാ സംസ്ഥാനങ്ങളിലും വിജയിക്കുകയാണെങ്കിൽ 359 വോട്ടുകൾ വരെ ലഭിക്കാൻ സാധ്യതയുണ്ട് എന്നാണ് പത്രത്തിന്റെ വിലയിരുത്തൽ. വിജയത്തിന് 270 വോട്ടുകൾ മതി.

ബൈഡന് ലീഡുണ്ടെങ്കിലും ഏറ്റവും കടുത്ത മത്സരം നടക്കുന്ന ഫ്ളോറിഡ, നോർത്ത് കരോളിന, ഒഹായോ, അയോവ എന്നീ സംസ്ഥാനങ്ങളിൽ ആരും ജയിക്കും എന്ന് ഇപ്പോഴും വ്യക്തമായ സൂചനയില്ല. ഈ സംസ്ഥാനങ്ങളിൽ ഒന്നും ജയിക്കാതെ തന്നെ ബൈഡന് വൈറ്റ് ഹൗസിൽ എത്താൻ കഴിയും എന്നുള്ളതാണ് കഴിഞ്ഞയാഴ്ചത്തെ പോളുകൾ സൂചിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP