Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202001Sunday

സൗത്ത് ടെക്‌സാസ്, എട്ടു സിറ്റികളിൽ കുടിവെള്ളത്തിൽ ബ്രെയിൻ ഈറ്റിങ് അമീബിയ

സൗത്ത് ടെക്‌സാസ്, എട്ടു സിറ്റികളിൽ കുടിവെള്ളത്തിൽ ബ്രെയിൻ ഈറ്റിങ് അമീബിയ

പി പി ചെറിയാൻ

ടെക്സാസ്: സൗത്ത് ടെക്‌സാസിലെ എട്ടു സിറ്റികളിൽ പൈപ്പുവഴി വിതരണം ചെയുന്ന കുടി വെള്ളത്തിൽ ബ്രെയിൻ ഈറ്റിങ് അമീബിയ എന്നറിയപ്പെടുന്ന സൂക്ഷ്മജീവിയെ കണ്ടെത്തിയതിനെ തുടർന്ന് കസ്റ്റമേഴ്‌സിന് മുൻകരുതൽ നിർദ്ദേശം നൽകി. സെപ്റ്റംബര് 25 വെള്ളിയാഴ്ചയാണ് ടെക്‌സാസ് കമ്മീഷൻ ഓൺ എൻവിയോണ്മെന്റ് ക്വാളിറ്റി ഇതു സംബന്ധിച്ചു മുന്നറിയിപ്പുമായി രംഗത്തെത്തിയത്. . ഏതെങ്കിലും കാരണവശാൽ വെള്ളം ഉപയോഗിക്കുകയാണെങ്കിൽ തിളപ്പിച്ചതിന് ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നും നിർദേശമുണ്ട്.

തലച്ചോറിൽ രോഗബാധയുണ്ടാക്കുന്ന നൈഗ്ലീരിയ ഫൗളേരി എന്ന വിഭാഗത്തിൽപ്പെടുന്ന സൂക്ഷ്മജീവിയെയാണ് നഗരങ്ങളിലെ പൊതുജല വിതരണ സംവിധാനത്തിൽ കണ്ടെത്തിയത്.

ഇവ മൂക്കിലൂടെ തലച്ചോറിലേക്കെത്തിയാൽ ഗുരുരതമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. രോഗം ബാധിച്ചാൽ ഒരാഴ്‌ച്ചകൊണ്ട് മരണംവരെ സംഭവിച്ചേക്കാമെന്നും ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.

ഇത്തരം സൂക്ഷ്മജീവികളിൽ നിന്നുള്ള അസുഖം വളരെ അപൂർവ്വമായി മാത്രമാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളുവെങ്കിലും ജാഗ്രത പുലർത്തണമെന്ന് ടെക്സാസ് നിവാസികൾക്ക് മുന്നറിയിപ്പ് നൽകി.

2009-2018 കാലയളവിൽ 34 പേർക്ക് ഈ സൂക്ഷ്മാണുക്കളിൽ നിന്ന് രോഗം ബാധിച്ചിരുന്നു. ഫൗളേരിയെ കണ്ടെത്തിയ ജല സ്രോതസ്സുകൾ അണുവിമുക്തമാക്കുകയാണെന്ന് ടെക്സാസിലെ ജലവിതരണ വകുപ്പ് ജീവനക്കാർ അറിയിച്ചു.
ലേക് ജാക്‌സൺ ,ഫ്രീപോർട് ,അംഗിൾട്ടൻ ,ബ്രസോറിയ ,റിച്ചവുഡ് ,ഓയിസ്റ്റർ ക്രീക്ക് ,റോസെൻബെർഗ്, ടെക്‌സാസ് സിറ്റി തുടങ്ങിയ സ്ഥലങ്ങളിലാണ് മുന്നറിയിപ്പ് നല്കിയിരിക്കുന്നതെങ്കിലും നിലവിൽ ടെക്സാസിലെ ലേക്ക് ജാക്സൺ പ്രദേശത്തുള്ളവർക്കാണ് ഏറ്റവും കൂടുതൽ ഭീഷണി നിലനിൽക്കുന്നതു . 27,000ത്തിലധികം ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്.

കുളിക്കുമ്പോൾ വെള്ളം മൂക്കിലോ വായിലോ പോകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. കുട്ടികളും പ്രായമായവരും, രോഗപ്രതിരോധശേഷി കുറവുള്ളവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് പറയുന്നു.

നൈഗ്ലീരിയ ഫൗളേരി ശുദ്ധ ജലത്തിലാണ് സാധാരണയായി കണ്ടുവരുന്നത്. മൂക്കിലൂടെ ഇവ മനുഷ്യന്റെ തലച്ചോറിൽ എത്തിയാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

മലിനമായ വെള്ളം കുടിക്കുന്നതുകൊണ്ട് രോഗം വരില്ലെന്നും വ്യക്തികളിൽ നിന്ന് രോഗം പകരില്ലെന്നും ആരോഗ്യവിദഗ്ദ്ധർ അറിയിച്ചു. പനി, ഛർദ്ദി, തലവേദന, തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗം ബാധിച്ചാൽ ഒരാഴ്‌ച്ചയ്ക്കള്ളിൽ മരണം സംഭവിച്ചേക്കാം.ഈ വർഷം ആദ്യം ഫ്ളോറിഡയിൽ നൈഗ്ലീരിയ ഫൗളേരിയ ബാധിച്ച് അസുഖങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഞായറാഴ്ച ലഭിച്ച റിപ്പോർട്ട് അനുസരിച്ചു .ലേക്ക് ജാക്സൺ സിറ്റി ഒഴികെയുള്ള സിറ്റികളിലുണ്ടായിരുന്ന ജാഗ്രത്തായ നിർദ്ദേശം പിൻവലിച്ചിട്ടുണ്ട്.. ആരോഗ്യവകുപ്പ് സിറ്റി അധിക്രതർ ശക്തമായ നടപടികൾ സ്വീകരിച്ചതിനെ തുടർന്നാണ് അമീബിയ കലർന്ന കുടിവെള്ളം ഉപയോഗയുക്തമാക്കിയത് .

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP