Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

ടെക്സസിൽ വോട്ടർ രജിസ്ട്രേഷന് റിക്കാർഡ് വർധന

ടെക്സസിൽ വോട്ടർ രജിസ്ട്രേഷന് റിക്കാർഡ് വർധന

പി.പി. ചെറിയാൻ

ഓസ്റ്റിൻ: ടെക്സസിൽ വോട്ടർ രജിസ്റ്റ്രേഷനിൽ സർവ്വകാല റെക്കോർഡ്. അവസാന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ (2016) രജിസ്റ്റർ ചെയ്തവരേക്കാൾ 1.5 മില്യൻ പുതിയ വോട്ടർമാരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2018 നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിനുശേഷം 800,000 വോട്ടർമാർ വോട്ടർ പട്ടികയിൽ സ്ഥാനം പിടിച്ചു.

ടെക്സസ് സംസ്ഥാനത്തെ 16.6 മില്യൻ വോട്ടർമാരാണ് 2020ലെ തിരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തുന്നതിന് അർഹത നേടിയവർ. വോട്ടർ രജിസ്ട്രേഷനുള്ള അവസരം ഒക്ടോബർ 5 വരെ ലഭ്യമാണെന്ന് കൗണ്ടി ഇലക്ഷൻ അഡ്‌മിനിസ്ട്രേട്ടർ അറിയിച്ചു.

പുതുതായി വോട്ടർ പട്ടികയിൽ സ്ഥാനം പിടിച്ചവരുടെ വോട്ടുകൾ പൊതുതിരഞ്ഞെടുപ്പിൽ ടെക്സസിനെ സംബന്ധിച്ചു നിർണായകമാണ്. റിപ്പബ്ലിക്കൻ സംസ്ഥാനമെന്ന് അറിയപ്പെടുന്ന ടെക്സസിൽ ഇതുവരെ ട്രംപിനാണ് മേൽകൈ എങ്കിലും, ഈ തെരഞ്ഞെടുപ്പോടെ അതിനറുതി വരുത്തുന്നതിനു ഡമോക്രാറ്റുകൾ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്.

ജൂലൈയിൽ നടന്ന റൺ ഓഫ് മത്സരങ്ങളിൽ ഡമോക്രാറ്റുകളാണ് കൂടുതൽ വോട്ടുകൾ നേടിയത്. വോട്ടർ രജിസ്ട്രേഷനെകുറിച്ചു കൂടുതൽ വിവരങ്ങൾക്ക് : 1800 252 8683 നമ്പറിലോ, Vote.texas.gov സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP