Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്ത്യൻ അതിർത്തിയിൽ ചൈനയുടെ ഇടപെടൽ; ആശങ്കയറിയിച്ചു രാജാ കൃഷ്ണമൂർത്തി

ഇന്ത്യൻ അതിർത്തിയിൽ ചൈനയുടെ ഇടപെടൽ; ആശങ്കയറിയിച്ചു രാജാ കൃഷ്ണമൂർത്തി

പി.പി. ചെറിയാൻ

ഇല്ലിനോയ്: ഇന്ത്യൻ അതിർത്തികളിൽ ചൈന നടത്തിവരുന്ന പ്രവർത്തനങ്ങളിൽ ആശങ്കയറിച്ചു ഇല്ലിനോയിൽ നിന്നുള്ള ഡമോക്രാറ്റിക് കോൺഗ്രസ് അംഗവും, ഇന്ത്യൻ അമേരിക്കൻ വംശജനുമായ രാജാ കൃഷ്ണമൂർത്തി. സെപ്റ്റംബർ 17ന് നടന്ന ഹൗസ് ഇന്റലിജൻസ് കമ്മറ്റിയിലാണ് രാജാ തന്റെ ആശങ്കയറിച്ചത്. നല്ല അയൽരാജ്യങ്ങളുടെ പെരുമാറ്റ രീതിയല്ല ചൈനയുടേതെന്നു കൃഷ്ണമൂർത്തി വ്യക്തമാക്കി.

കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തി നാഷണൽ ഡിഫൻസ് ഓതറൈസേഷൻ ആക്ട് ഭേദഗതി അവതരിപ്പിച്ച് കൊണ്ടുവന്ന പ്രമേയത്തിൽ, അതിർത്തി പ്രദേശങ്ങളിൽ ചൈന നടത്തുന്ന പ്രകോപനങ്ങളെ കടുത്ത ഭാഷയിൽ വിമർശിക്കുകയും യുഎസ് ഹൗസ് അത് പാസാക്കുകയും ചെയ്തിരുന്നു. ഇതേ രീതിയിലുള്ള മറ്റൊരു പ്രമേയം കൃഷ്ണമൂർത്തി സെനറ്റിൽ അവതരിപ്പിച്ചതും പാസായിരുന്നു.

1996 ലെ ഇന്ത്യാ ചൈനാ കരാർ ലംഘിച്ചു അതിർത്തിയിൽ വെടിവയ്‌പ്പ് നടത്തിയതായി ഇരുരാജ്യങ്ങളും പരസ്പരം കുറ്റപ്പെടുത്തിയിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനും, അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് രാജാ കൃഷ്ണമൂർത്തി ആവശ്യപ്പെട്ടു.

അമേരിക്ക സമാധാനത്തിന്റെ സന്ദേശവാഹകരായി പ്രവർത്തിക്കുമെന്നും, അതിർത്തിലെ സംഭവ വികാസങ്ങൾ സശ്രദ്ധം വീക്ഷിച്ചുവരികയാണെന്നും കൃഷ്ണമൂർത്തി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP