Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തോമസ് ജോൺ ഡാളസിൽ അന്തരിച്ചു

തോമസ് ജോൺ ഡാളസിൽ അന്തരിച്ചു

സ്വന്തം ലേഖകൻ

ഡാളസ്: ഇടയാറന്മുള വാളൻകാലായിൽ വീട്ടിൽ വി.ടി. തോമസ്- മറിയാമ്മ ദമ്പതികളുടെ മകൻ, തോമസ് ജോൺ (85) ഡാളസിൽ അന്തരിച്ചു . മകന്റെ വീട്ടിൽ വിശ്രമ ജീവിതം ചെയ്തു വരികയായിരുന്നു.

1955-75 വരെ ഇന്ത്യൻ ആർമിയിൽ മിലിട്ടറി എഞ്ചിനീയറിങ് സർവ്വീസസ് ഡിപ്പാർട്ട്‌മെന്റിൽ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി വടക്കെ ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിച്ചിരുന്നു 1976-ൽ ന്യൂയോർക്കിലേക്ക് കുടിയേറി. ന്യൂയോർക്ക് എബനേസർ ഫുൾ ഗോസ്പൽ ചർച്ചിൽ അംഗമായിരുന്നു . 30 വർഷം ന്യൂയോർക്കിൽ പ്രവാസ ജീവിതം നയിച്ച പരേതൻ വിവിധ ഗവണ്മെന്റ് സർവ്വീസുകളിൽ ജോലിചെയ്ത് ശേഷം മെട്രോപോളിറ്റൻ ട്രാൻസ്റ്റിറ്റ് അഥോറിറ്റിയിൽ നിന്നും വിരമിച്ചു. 2006 -ൽ ഡാളസിലേക്ക് താമസം മാറ്റിയ ഇദ്ദേഹം ഗാർലൻഡിലുള്ള മൗണ്ട് സീനായ് ചർച് ഓഫ് ഗോഡ് സഭാ അംഗമായി തുടർന്നു.

ഇരവിപേരൂർ ഊരിയകുന്നത്ത് മറിയാമ്മ ജോൺ ആണു സഹധർമ്മിണി. മക്കൾ: സ്റ്റാൻലി - മെറീന ജോൺസൺ, സ്റ്റെഫനി- ജെയ്‌സൺ ജോസഫ്.

കൊച്ചുമക്കൾ : അമാൻഡ ജോൺസൺ, കെവിൻ ജോൺസൺ, ജോനത്തൻ ജോസഫ്, റെബേക്ക ജോസഫ്, ജെറമി ജോസഫ്.

സംസ്‌കാര ശുശ്രൂഷ സെപ്റ്റംബർ 25 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ന്യൂഹോപ്പ് മെമോറിയൽ ഗാർഡൻസിൽ ആരംഭിച്ച്, തുടർന്ന് സംസ്‌കരിക്കും.

സംസ്‌കാര ശുശ്രൂഷയുടെ തത്സമയ സംപ്രേഷണം പ്രോവിഷൻ റ്റി വി യിൽ www.provisiontv.in

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP