Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സുപ്രീം കോടതി ജഡ്ജി; രണ്ടു വനിതാ ജഡ്ജിമാർ ട്രംപിന്റെ മുൻഗണനാ ലിസ്റ്റിൽ

സുപ്രീം കോടതി ജഡ്ജി; രണ്ടു വനിതാ ജഡ്ജിമാർ ട്രംപിന്റെ മുൻഗണനാ ലിസ്റ്റിൽ

പി.പി. ചെറിയാൻ

വാഷിങ്ടൺ ഡിസി: സുപ്രീം കോടതിയിലെ നിലവിലുള്ള ഒമ്പതംഗ സിറ്റിങ് ജഡ്ജിമാരിൽ ശനിയാഴ്ച അന്തരിച്ച ജസ്റ്റിസ് റൂത്ത് ജിൻസബർഗിന്റെ ഒഴിവ് നികത്തുന്നതിനു ഒരു വനിതാ ജഡ്ജിയെ തന്നെ നാമനിർദ്ദേശം ചെയ്യുമെന്നു ട്രംപിന്റെ പ്രഖ്യാപനത്തോടെ രണ്ടു വനിതാ ജഡ്ജിമാർ ട്രംപിന്റെ മുൻഗണനാ ലിസ്റ്റിൽ സ്ഥാനം പിടിച്ചു.

ഷിക്കാഗോ യുണൈറ്റഡ് സ്റ്റേറ്റ്സ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ സെവൻത്ത് കോർട്ട് ജഡ്ജി ഏമി കോണി ബാരറ്റ്, അറ്റ്ലാന്റാ ഇലവൻത്ത് സർക്യൂട്ട് കോർട്ട് ജഡ്ജി ബാർബറ ലഗൊ എന്നിവരുടെ പേരുകളാണ് ട്രംപ് നാമനിർദ്ദേശം ചെയ്യുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തിരഞ്ഞെടുപ്പിന് ഒന്നര മാസത്തോളം അവശേഷിക്കെ സുപ്രീം കോടതി ജഡ്ജി നിയമനം ഇരുപാർട്ടികൾക്കും തലവേദന സൃഷ്ടിക്കുന്നതാണ്.

യുഎസ് സെനറ്റിൽ 52 പേരുടെ പിന്തുണയുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ നാലു പേർ ഡെമോക്രാറ്റിക് പാർട്ടിയെ പിന്തുണച്ചാൽ (47+4) ട്രംപിന്റെ നീക്കം പരാജയപ്പെടും. തിരഞ്ഞെടുപ്പിനുശേഷം സുപ്രീം കോടതി ജഡ്ജിയെ നിയമിക്കണമെന്നാണ് ഡെമോക്രാറ്റിക് പാർട്ടി ആവശ്യപ്പെടുന്നത്.

സെനറ്റ് ഭൂരിപക്ഷ പാർട്ടി (റിപ്പബ്ലിക്കൻ) നേതാവ് ട്രംപിന്റെ അഭിപ്രായത്തെയാണ് പിന്താങ്ങുന്നത്. വരും ദിവസങ്ങളിൽ പൊതുതിരഞ്ഞെടുപ്പിനേക്കാൾ ചൂടുപിടിച്ച ചർച്ചാ വിഷയമായി ജഡ്ജി നിയമനം മാറും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP