Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെഡൽ ഫോർ ഹോപ്പ് ഡാളസ് ജീവകാരുണ്യപ്രവർത്തനം നടത്തി

പെഡൽ ഫോർ ഹോപ്പ് ഡാളസ് ജീവകാരുണ്യപ്രവർത്തനം നടത്തി

ജോയിച്ചൻ പുതുക്കുളം

ഡാളസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തിൽ എയ്ഡ്സ് രോഗികളുടെ മക്കളെ അധിവസിപ്പിച്ച് വളർത്തുന്ന ബംഗളൂരൂ കേന്ദ്രമായി പ്രവർത്തിക്കുന്ന 'ദയാ ഭവന്റെ' പ്രവർത്തനങ്ങൾക്കുവേണ്ടി പെഡൽ ഫോർ ഹോപ്പ് ഡാളസിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ ഏഴാം തീയതി തിങ്കളാഴ്ച അമ്പത് മൈൽ നീണ്ട സൈക്കിൾ യാത്ര സംഘടിപ്പിച്ചു. ബുദ്ധിമുട്ടേറിയ ഈ കാലഘട്ടത്തിൽ പ്രയാസമനുഭവിക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ പരിപാടിയിൽ അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും നൂറോളം യുവാക്കൾ പങ്കെടുത്തു.

സെപ്റ്റംബർ ഏഴാം തീയതി രാവിലെ ആറു മണിക്ക് ആരംഭിച്ച സൈക്കിൾ യാത്ര ഡാളസ് സെന്റ് ജയിംസ് ഓർത്തഡോക്സ് മിഷൻ ചർച്ച് വികാരി റവ.ഫാ. ബിനു മാത്യൂസ് ആശീർവദിച്ച് ആരംഭിച്ച യാത്ര പതിനൊന്നു മണിയോടെ സമാപിച്ചു. അയ്യായിരത്തിലധികം ഡോളർ ഈ പരിപാടിയിൽക്കൂടി സമാഹരിക്കുകയും ബംഗളൂരൂ ദയാ ഭവന്റെ പ്രവർത്തനങ്ങൾക്കുവേണ്ടി നാലു ലക്ഷം ഇന്ത്യൻ രൂപ ഐക്കൺ ചാരിറ്റി മുഖേന കൈമാറുകയും ചെയ്തു.

പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചവരേയും, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളായവരോടുമുള്ള നന്ദി സംഘാടകർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP