Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പോളുകളിൽ ബൈഡൻ തന്നെ മുന്നിൽ

പോളുകളിൽ ബൈഡൻ തന്നെ മുന്നിൽ

സ്വന്തം ലേഖകൻ

സാൻഫ്രാൻസിസ്‌കോ: സുപ്രീം കോർട്ട് ജഡ്ജ് റൂത്ത് ബാഡർ ജിൻസ്ബെർഗിന്റെ മരണം അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രത്യാഘാതം ഉണ്ടാക്കും എന്നതിൽ തർക്കമൊന്നുമില്ല. പക്ഷേ, അത് ട്രംപിനെ സഹായിക്കുമോ എന്നറിയാൻ പുതിയ പോളുകളുടെ റിപ്പോർട്ടുകൾ വന്നാലേ അറിയാൻ സാധിക്കൂ. അതിന്നു തൊട്ടുമുമ്പ് വരെയുള്ള പോളുകൾ ട്രംപ് കാര്യമായ മുന്നേറ്റമൊന്നും ഉണ്ടാക്കുന്നില്ല എന്നാണ് കാണിക്കുന്നത്.

പെൻസിൽവേനിയ, ഫ്ളോറിഡ, നോർത്ത് കരോളിന എന്നീ സംസ്ഥാനങ്ങളിൽ ഒഴിച്ച് ബാക്കിയുള്ള എല്ലായിടത്തും പോളുകൾ പ്രകാരം ആരു ജയിക്കും എന്നതിനെക്കുറിച്ച് വ്യക്തമായ സൂചനകൾ ഉണ്ട്. ഈ മുന്ന് സംസ്ഥാനങ്ങളിൽ നിന്ന് മൊത്തം 64 വോട്ടുകൾ ആണ് ഇലക്ടറൽ കോളജിൽ ഉള്ളത്. അവ കണക്കിൽ എടുക്കാതെ തന്നെ ജോ ബൈഡന് ജയിക്കാൻ ആവശ്യമായ 270 വോട്ടുകൾ ലഭിക്കുന്നുണ്ട്. അതുകൊണ്ടാണ് ട്രംപിന്റെ വിജയ സാധ്യത വളരെ കുറവായത്.

T.K's പ്രസിഡൻഷ്യൽ ഇലക്ഷൻ പ്രഡിക്ഷനിൽ ഈ ആഴ്ച 289 വോട്ടുകൾ ബൈഡന് ലഭിക്കും എന്നാണ് കാണിക്കുന്നത്. സംസ്ഥാനങ്ങൾ തിരിച്ചുള്ള വിശദാംശങ്ങൾ ഇവിടെ കാണുക: https://tinyurl.com/us-president-2020

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP