Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സയന്റിഫിക്ക് അമേരിക്കൻ ജോസഫ് ബൈഡനെ പിന്തുണയ്ക്കുന്നു

സയന്റിഫിക്ക് അമേരിക്കൻ ജോസഫ് ബൈഡനെ പിന്തുണയ്ക്കുന്നു

ജോയിച്ചൻ പുതുക്കുളം

ന്യൂയോർക്ക്: അമേരിക്കയിലെ ഏറ്റവും പഴയ മാസികയാണ് സയന്റിഫിക്ക് അമേരിക്കൻ. കഴിഞ്ഞ 175 വർഷങ്ങളായി അതു തുടർച്ചയായി പ്രസിദ്ധീകരിച്ചുവരുന്നു. പേരുസൂചിപ്പിക്കുന്നത് പോലെ ശാസ്ത്രവിഷയങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന ഈ മാസികയിൽ 200-ൽ പരം നൊബേൽ സമ്മാനവിജയികളായ ശാസ്ത്രജ്ഞന്മാർ എഴുതിയിട്ടുണ്ട് എന്ന കണക്കു മാത്രം മതി ഈ മാസികയുടെ ദീഘകാല സുപ്രതിഷ്ഠതയ്ക്ക് തെളിവായി. സാധാരണ വായനക്കാരുടെ ശാസ്ത്രപരിഞ്ജാനത്തിനു വേണ്ടിയുള്ള ഈ മാസികക്ക് രണ്ട് കോടിയിലധികം വായനക്കാർ ലോകമെമ്പാടുമുണ്ട് എന്നാണ് കണക്ക്.

രാഷ്ട്രീയത്തിൽ ഇതുവരെ ഇടപെടാതിരുന്ന സയന്റിഫിക്ക് അമേരിക്കൻ അതിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു പ്രസിഡന്റ് സ്ഥാനാർത്ഥിയെ പിന്തുണച്ചിരിക്കുന്നത്. ജോസഫ് ബൈഡന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള ഒക്ടോബർ ലക്കത്തിലെ എഡിറ്റോറിയൽ ഇന്ന് ഓൺലൈൻ ആയി പ്രസിദ്ധീകരിച്ചു.

ശാസ്ത്രത്തോടും വസ്തുതകളിലൂന്നിയുള്ള നിയമനിർമ്മാണത്തോടും ട്രംപിനും അദ്ദേഹത്തിന്റെ അഡ്‌മിനിസ്ട്രേഷനും പൊതുവെയുള്ള എതിർപ്പാണ് മാസികയെ ഈ തീരുമാനത്തിലെത്തിച്ചത്. 'നമ്മുടെ ആരോഗ്യവും സമ്പദ് വ്യവസ്ഥയും അന്തരീഷവും സംരക്ഷിക്കാൻ ജോ ബൈഡൻ വസ്തുതകളിലൂന്നിയ പദ്ധതികൾ മുന്നോട്ട് വയ്ക്കുന്നു' എന്ന് എഡിറ്റോറിയലിൽ എടുത്ത് പറയുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ നിരാകരിക്കുന്നതും, കൊറോണാ വൈറസിനെ ശാസ്ത്രീയമായി നേരിടാത്തതുമാണ് ട്രംപിനെതിരെ മാസിക പരസ്യമായി രംഗത്തുവരാൻ ഇടയാക്കിയ പ്രധാന കാരണങ്ങൾ.

2016-ലെ തിരഞ്ഞെടുപ്പിൽ അമേരിക്കയിലെ മറ്റൊരു പഴയ പ്രസിദ്ധീകരണമായ ദ അറ്റ്ലാന്റിക് അതുവരെ തുടർന്നുവന്ന നിഷ്പക്ഷത ലംഘിച്ച് ട്രംപിനെതിരെ ഇതുപോലെ പുറത്തു വന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP