Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് പ്രോട്ടോകോൾ ലംഘിച്ച പള്ളികൾക്ക് 10,000 ഡോളർ ഫൈൻ

കോവിഡ് പ്രോട്ടോകോൾ ലംഘിച്ച പള്ളികൾക്ക് 10,000 ഡോളർ ഫൈൻ

പി.പി.ചെറിയാൻ

കലിഫോർണിയ: ഓക്ക്ലിഫ് ഗോഡ് സ്പീക്ക് കാൽവറി ചാപ്പൽ ഉൾപ്പെടെ രണ്ടു ചർച്ചുകൾ കോവിഡ് പ്രൊട്ടോകോൾ ലംഘിച് ആരാധന നടത്തിയതിനു വൻ തുക ഫൈൻ ചുമത്തി കോടതി ഉത്തരവിട്ടു.

പള്ളിക്കകത്തും പുറത്തും പ്രോട്ടോകോൾ ലംഘനം നടന്നതായി കോടതി ചൂണ്ടിക്കാട്ടി. സാന്റാക്ലാര നോർത്ത് വാലി ബാപ്റ്റിസ്റ്റ് ചർച്ച് 10000 ഡോളർ ഫൈൻ നൽകണമെന്ന് സാന്റാക്ലാര കൗണ്ടി ചർച്ച് അധികൃതരെ അറിയിച്ചു. ഞായറാഴ്ച രാവിലെ നടന്ന ശുശ്രൂഷക്ക് 5000 ഡോളറും വൈകിട്ടത്തെ ആരാധനക്ക് 5000 ഡോളറും ഉൾപ്പെടെ 10000 ഡോളറാണ് ഫൈൻ നിശ്ചയിച്ചിരിക്കുന്നത്. ഓക്ക്ലിഫ് ഗോഡ് സ്പീക്ക് കാൽവറി ചാപ്പൽ ചർച്ചിനകത്ത് സർവീസ് നടത്തിയത് 3000 ഡോളറും തുടർന്ന് ഓരോ സർവീസിനും 500 ഡോളർ വീതവും നൽകണമെന്ന് കാലിഫോർണിയ ജഡ്ജി ഉത്തരവിട്ടിട്ടുണ്ട്.

നോർത്ത് വാലി ബാപ്റ്റിസ്റ്റ് ചർച്ച് പാസ്റ്റർ ജാക്ക് ട്രയ്ബർ ഫൈൻ അടക്കണമെന്ന ഉത്തരവിനെതിരെ ശക്തമായി പ്രതികരിച്ചു. ചർച്ചിലെ അംഗങ്ങൾക്ക് ആത്മീയ പരിപോഷണം നൽകുക എന്നതാണ് എന്റെ ഉത്തരവാദിത്വം.ശാരീരിക സുരക്ഷിതത്വ നേതാക്കൾ സ്പിരിച്ചൽ ഹെൽത്തിനാണ് മുൻഗണന നൽകുന്നത്. പള്ളികൾ അടച്ചിടുന്നത് ആത്മഹത്യയും കുടുംബ കലഹങ്ങളും വർധിപ്പിക്കുന്നതിനു കാരണമാകും.

മാത്രമല്ല ലഹരി മരുന്നു ഉപയോഗവും വർധിക്കുന്നതിനിടയാകുമെന്നും പാസ്റ്റർ പറഞ്ഞു. ആരാധന നടത്തിയതിന് എന്നെ അറസ്റ്റ് ചെയ്താലും എനിക്ക് പരിഭവമില്ല. എനിക്ക് ദൈവിക വചനം പ്രസംഗിക്കണം. അതേ സമയം ചർച്ചുകൾ നിലവിലുള്ള നിയന്ത്രണങ്ങൾ ലംഘിച്ചുവെന്നും ചർച്ചുകൾക്കകത്തും പുറത്തും എങ്ങനെ ആരാധന നടത്തണമെന്ന് വ്യക്തമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും കൗണ്ടി അധികൃതർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP