Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ആമസോൺ: 3.1 ബില്യൺ ഡോളർ ഓഹരികൾ വിറ്റ് ജെഫ് ബെസോസ്

ആമസോൺ: 3.1 ബില്യൺ ഡോളർ ഓഹരികൾ വിറ്റ് ജെഫ് ബെസോസ്

പി പി ചെറിയാൻ

സിയാറ്റിൽ (വാഷിങ്ടൺ): ആമസോൺ ഓഹരികളിൽ 3.1 ബില്യൺ ഡോളർ വിലമതിക്കുന്ന ഓഹരികൾ വിറ്റ് ആമസോൺ സി ഇ ഒ ജെഫ് ബെസോസ്. കഴിഞ്ഞ ദിവസം പുതിയ ഓഹരി വിൽപ്പന നടന്നതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ഫെബ്രുവരിയിലെ 1.7 ബില്യൺ ഡോളർ ഓഹരി വിൽപ്പനയ്ക്ക് ശേഷം നടക്കുന്ന വലിയ വിൽപ്പനയാണ് ഇത്. ഫോബ്സിന്റെ റിപ്പോർട്ട് പ്രകാരം ഓഹരി വിൽപ്പനയിലൂടെ നികുതി അടവ് കഴിഞ്ഞ് 2.4 ബില്യൺ ഡോളർ മൂല്യമാണ് ബെസോസ് സ്വന്തമാക്കിയിരിക്കുന്നത്. ഇത് ചാരിറ്റി പ്രവർത്തനങ്ങൾക്കു വേണ്ടിയാകാമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

നിലവിൽ ആഗോള റീട്ടെയ്ൽ ശൃംഖലയിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നാണ് ആമസോൺ. 188.2 ബില്യൺ ഡോളർ ആസ്തിയാണ് ജെഫ് ബെസോസിന് നിലവിലുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ബെസോസിന്റെ സ്പേസ് എക്സ്പ്ലൊറേഷൻ കമ്പനിയായ ബ്ലൂ ഒർജിന് ഫണ്ട് സ്വരൂപിക്കാനായി ഓരോ വർഷവും ഒരു ബില്യൺ ഡോളർ വീതം മൂല്യമുള്ള ഓഹരികൾ വിൽക്കാൻ പദ്ധതിയുള്ളതായി മുമ്പ് 2017 ൽ ബെസോസ് വ്യക്തമാക്കിയിരുന്നു. എന്നാൽ അതിനുശേഷം ബെസോസിന്റെ ഓഹരി വിൽപ്പന പലതും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ളതായിരുന്നു. എന്നിരുന്നാലും ഇപ്പോഴത്തെ ഈ ഓഹരി വിൽപ്പനയുടെ ഉദ്ദേശലക്ഷ്യങ്ങൾ വ്യക്തമായി പുറത്തുവിട്ടിട്ടില്ല ഈ ടെക് ഭീമൻ.

2018 ൽ രണ്ട് ബില്യൺ ഡോളർ പ്ലെഡ്ജ് എന്ന പേരിൽ നിരാലംബരായ ജനങ്ങൾക്ക് പാർപ്പിടം നൽകുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ ഓഹരി വിൽപ്പന സംബന്ധിച്ച പുതിയ ആശയവുമായി ജെഫ് ബെസോസ് മുന്നോട്ടു വന്നിരുന്നു. ബെസോസ് ഈ പദ്ധതിയിലൂടെ വീടില്ലാത്തവരെ സഹായിക്കാൻ 200 ബില്യൺ ഡോളർ ഡെലവഴിക്കുകയും ചെയ്തിരുന്നു. പിന്നീട് കാലാവസ്ഥ വ്യതിയാനങ്ങളെ ചെറുക്കുന്നതിനായുള്ള ഫണ്ട് രൂപീകരണവും ബെസോസ് എർത്ത് ഫണ്ട് എന്ന പേരിൽ ആരംഭിച്ചിരുന്നു. 10 ബില്യൺ ഡോളറാണ് ഇതിനായുള്ള ഫണ്ട് എന്നതായിരുന്നു അന്നത്തെ പ്രതിജ്ഞ. അതിന്നും തുടരുന്നുമുണ്ട് ബെസോസ്. നിലവിലെ ഓഹരി വിൽപ്പനയും ചാരിറ്റി പ്രവർത്തനങ്ങൾക്കു വേണ്ടിയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP