Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡോക്ടർ ജോൺ രാജ് മാത്യു ന്യൂജേഴ്സിയിൽ നിര്യാതനായി

ഡോക്ടർ ജോൺ രാജ് മാത്യു ന്യൂജേഴ്സിയിൽ നിര്യാതനായി

എ.സി.ജോർജ്

ഈസ്റ്റ് ഓറഞ്ച്: ഈസ്റ്റ് ഓറഞ്ച്, ന്യൂജേഴ്സി, വി. എ. ഹോസ്പിറ്റലിൽ ചീഫ് ഓഫ് ന്യൂക്ലീയർ മെഡിസിൻ ആയി പ്രവർത്തിച്ചു. റിട്ടയറായശേഷം വിശ്രമജീവിതം നയിച്ചുകൊണ്ടിരുന്ന ഡോ. ജോൺ രാജ് മാത്യു (74) നിര്യതനായി. വാഷിങ്ടൺ ഡി.സി, പേറിപോയിന്റ്, ഫൈറ്റവിൽ, തുടങ്ങിയ വി.എ. ഹോസ്പിറ്റലുകളിൽ ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.

അമ്പതുകളിൽ കേരള സംസ്ഥാന രുപീകരണത്തിലും മറ്റും നിർണ്ണായക പങ്കുവഹിച്ച ഉന്നത ഉദ്യോഗസ്ഥനായിരുന്ന പി.എം.മാത്യു ഐ.എ.സി.ന്റെ പുത്രനാണു ഡോ. ജോൺ രാജ് മാത്യു. മോഡൽ സ്‌കൂൾ വിദ്യാഭ്യസത്തിനുശേഷം, തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്നു ബിരുദം നേടി. തുടർന്ന് വാഷിങ്ടൺ ജോർജ്ടൗൺ യൂണിവേഴ്‌സിറ്റിയിൽ റെസിഡൻസി പൂർത്തിയാക്കി.

ഭാര്യ: രാജുൾ, സഹോദരങ്ങൾ: രമണി മാത്യു, പരേതരായ രവി എം. മാത്യു, ജേക്കബ് ബി.മാത്യു.
കൂടുതൽ വിവരങ്ങൾക്കു; ജോൺ മാത്യു (ഹ്യൂസ്റ്റൺ, ടെക്‌സാസ്): ഫോൺ: 281 8155899

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP