Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ടെക്സസിൽ കോവിഡ് 19 മരണം 6000 കവിഞ്ഞു; രോഗം സ്ഥിരീകരിച്ചവർ 400,000

ടെക്സസിൽ കോവിഡ് 19 മരണം 6000 കവിഞ്ഞു; രോഗം സ്ഥിരീകരിച്ചവർ 400,000

പി.പി. ചെറിയാൻ

ഓസ്റ്റിൻ: ഇന്നലെ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് സർവീസ് ഡാഷ് ബോർഡിൽ പോസ്റ്റു ചെയ്ത കണക്കുകളനുസരിച്ചു ടെക്സസിൽ കോവിഡ് 19 മൂലം മരിച്ചവരുടെ എണ്ണം 6190 ഉം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 403307 ആയി. ടെക്സസിൽ ജൂലൈ 29 ന് മാത്രം മരിച്ചവരുടെ എണ്ണം 313. കൊറോണ വൈറസ് വ്യാപകമായതിനുശേഷം ഇത്രയും മരണം ഒരു ദിവസം സംഭവിക്കുന്നതാദ്യമാണ്. ഇതിനു മുൻപ് (തിങ്കളാഴ്ച) 197 മരണമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. മരണ സർട്ടിഫിക്കറ്റിനനുസരിച്ചുള്ള കണക്കാണിത്.

ജൂലൈ 17ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 307572 ആയിരുന്നത് 12 ദിവസത്തിനുള്ളിൽ 400000 ത്തിലധികമായതു ആശങ്കയുയർത്തുന്നു.

ഹൂസ്റ്റണിൽ ജൂലായ് 16നു ശേഷം ആയിരത്തിനു മുകളിൽ രോഗം സ്ഥിരീകരിച്ചത് ജൂലൈ 29 ബുധനാഴ്ചയാണ് (1045). ടെക്സസ് സംസ്ഥാനത്ത് പൊതുവെ കോവിഡ് 19 സ്ഥിരീകരിക്കുന്നവരുടെയും മരിക്കുന്നവരുടേയും എണ്ണം കുറഞ്ഞു വരുന്നതിനിടയിലാണ് പെട്ടെന്ന് സാഹചര്യങ്ങൾ മാറിമറിഞ്ഞത്.

ഡാലസ് കൗണ്ടിയിൽ താരതമ്യേന കൊറോണ വൈറസിന്റെ വ്യാപനം കുറഞ്ഞുവരികയാണ്. ജൂലായ് 29 ന് 610 പോസിറ്റീവ് കേസ്സുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ടെക്സസ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചത് ഹാരിസ് കൗണ്ടിയിലാണ് (67660), തൊട്ടുപുറകിൽ ഡാലസ് കൗണ്ടി (48028).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP