Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജോളി ഫിലിപ്പ് പുളിയനാൽ ന്യൂയോർക്കിൽ നിര്യാതനായി

ജോളി ഫിലിപ്പ് പുളിയനാൽ ന്യൂയോർക്കിൽ നിര്യാതനായി

തോമസ് കൂവള്ളൂർ

ന്യൂയോർക്ക്: തൊടുപുഴയിൽ നിന്നും അമേരിക്കയിൽ കുടിയേറി ന്യൂയോർക്കിൽ ദീർഘകാലമായി താമസിച്ചുവരുന്ന ജോയി പുളിയനാലിന്റേയും, മോളി പുളിയനാലിന്റേയും മൂത്ത പുത്രൻ ജോളി ഫിലിപ്പ് (44) ജൂലൈ 25-നു ന്യൂയോർക്കിൽ നിര്യാതനായി.

സംസ്‌കാര ശുശ്രൂഷകൾ ജൂലൈ 29-നു ബുധനാഴ്ച രാവിലെ 9 മണിക്ക് റോക്ക്ലാന്റിലെ 46 കൊൺക്ലിൻ അവന്യൂവിലുള്ള സെന്റ് മേരീസ് ക്നാനായ കാത്തലിക് ചർച്ചിൽ വച്ചു നടത്തപ്പെടുന്നതാണ്. തുടർന്ന് സംസ്‌കാരം ഹാർവെർസ്ട്രോയിലുള്ള മൗണ്ട് റീപോസ് സെമിത്തേരിയിൽ.

പരേതൻ തന്റെ ഏക സഹോദരൻ ജിമ്മി പുളിയനാൽ, ജോൺസി. ജിമ്മി, മരുമക്കളായ ഹന്നാ, ഹെലേന, ജോഷ്വാ എന്നിവരോടൊത്ത് താമസിച്ചുവരികയായിരുന്നു.

യോങ്കേഴ്സിൽ താമസക്കാരനായിരുന്ന ജോയി പുളിയനാലും, മോളിയും സമീപകാലത്താണ് റോക്ക്ലാന്റിലെ വെസ്റ്റ് നയാക്കിലേക്ക് താമസം മാറ്റിയത്.

ആരംഭകാലം മുതൽ യോങ്കേഴ്സിലെ ഇന്ത്യൻ അമേരിക്കൻ മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്സ് എന്ന സംഘടനയിലെ സജീവാംഗങ്ങളായിരുന്നു ജോയിയും മോളി പുളിയനാലും. പരേതന്റെ കുടുംബാംഗങ്ങൾക്ക് ഇന്ത്യൻ അമേരിക്കൻ മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്സിന്റെ പേരിൽ അനുശോചനം രേഖപ്പെടുത്തുന്നതായി സംഘടനയുടെ പ്രസിഡന്റ് അജിത് നായർ, സെക്രട്ടറി സേവ്യർ മാത്യു, ട്രഷറർ ജോർജുകുട്ടി ഉമ്മൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ തോമസ് കൂവള്ളൂർ എന്നിവർ അറിയിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: ജോൺസി ജിമ്മിയുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 914 562 1295.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP