Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നോൺ ബാൻ ആക്ടിന് യു.എസ് ഹൗസിന്റെ അംഗീകാരം

നോൺ ബാൻ ആക്ടിന് യു.എസ് ഹൗസിന്റെ അംഗീകാരം

പി.പി. ചെറിയാൻ

വാഷിങ്ടൺ: മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് പ്രവേശനം നിരോധിച്ചുകൊണ്ടുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാദ ഉത്തരവിനെതിരെ നിയമനിർമ്മാണം പാസാക്കുന്നതിനായുള്ള നോൺ ബാൻ ആക്ടിന് യു.എസ് ഹൗസിന്റെ അംഗീകാരം. ജൂലൈ 22 ബുധനാഴ്ച 183 വോട്ടുകൾക്കെതിരെ 233 വോട്ടുകൾ നേടിയാണ് ബില്ലിന് അംഗീകാരം ലഭിച്ചത്.

പ്രധാനമായും മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെ ലക്ഷ്യമിട്ടുകൊണ്ടാണ് ട്രംപ് വിവാദമായ കുടിയേറ്റ നിരോധനം 2017 ൽ അവതരിപ്പിക്കുന്നത്. നിയമത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നുവന്നിരുന്നു. പ്രധാനമായും മുസ് ലിം രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്കായിരുന്നു നിരോധനം ഏർപ്പെടുത്തിയിരുന്നത്.

നോൺ ബാൻ ആക്റ്റ് എന്ന് വിളിക്കപ്പെടുന്ന ബില്ലിനെ ഡെമോക്രാറ്റിക് നിയമസഭാംഗങ്ങൾ വ്യാപകമായി പിന്തുണയ്ക്കുന്നുണ്ടെങ്കിലും റിപ്പബ്ലിക്കന്മാരുടെയും വൈറ്റ് ഹൗസിന്റെയും എതിർപ്പ് കാരണം സെനറ്റിൽ മുന്നേറാൻ സാധ്യതയില്ല.

'മുസ്ലിം നിരോധനം കാരണം കുടുംബങ്ങളിൽ നിന്നും പ്രിയപ്പെട്ടവരിൽ നിന്നും വേർപിരിഞ്ഞ ദശലക്ഷക്കണക്കിന് അമേരിക്കക്കാർ ഇന്ന് ഉണ്ട്: വീണ്ടും ഒന്നിക്കാൻ കഴിയാത്ത മാതാപിതാക്കൾ, ഒന്നിക്കാൻ കഴിയാത്ത കുടുംബങ്ങൾ, ജീവിതത്തിലെ നല്ല മുഹൂർത്തങ്ങൾ നഷ്ടപ്പെടേണ്ടി വരുന്ന മുത്തശ്ശിമാർ,' ബില്ലിനെ പിന്തുണയ്ക്കുന്ന ഗ്രൂപ്പായ മുസ്ലിം അഡ്വക്കേറ്റ്‌സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫർഹാന ഖേര പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP