Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടെക്സസ് സംസ്ഥാനത്ത് പത്തു ദിവസത്തിനുള്ളിൽ കോവിഡ് മരണം 1000 കവിഞ്ഞു

ടെക്സസ് സംസ്ഥാനത്ത് പത്തു ദിവസത്തിനുള്ളിൽ കോവിഡ് മരണം 1000 കവിഞ്ഞു

പി.പി. ചെറിയാൻ

ഓസ്റ്റിൻ: ടെക്സസ് സംസ്ഥാനത്ത് ജൂലൈ 20 ന് അവസാനിച്ച പത്തു ദിവസത്തിനുള്ളിൽ കോവിഡ്19 മരണം ആയിരം കവിഞ്ഞതായി പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ടെക്സസിൽ ആദ്യ കോവിഡ്19 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത് മാർച്ച് 15 നായിരുന്നു. കഴിഞ്ഞ ഒരാഴ്ച മാത്രം ദിവസം ശരാശരി 112 മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. സംസ്ഥാനത്ത് അടുത്ത ആഴ്ചകളിൽ മരണനിരക്കും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണവും ക്രമാതീതമായി ഉയരുമെന്നാണ് ആരോഗ്യവകുപ്പ് വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ്.

അതേസമയം ഡാളസ് കൗണ്ടിയിൽ തുടർച്ചയായി പതിനാറാം ദിവസവും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരത്തിന് മുകളിലാണ്.എല്ലാവരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ടെക്സസ് ഗവർണർ ആവശ്യപ്പെട്ടു. മാസ്‌ക് ധരിക്കാതിരിക്കുന്നത് കോവിഡ് വ്യാപിക്കുന്നതിനിടയാക്കുമെന്നും അങ്ങനെ വന്നാൽ മറ്റൊരു ലോക്ക് ഡൗണിലേക്ക് സംസ്ഥാനം നിർബന്ധമായും പ്രവേശിക്കേണ്ടിവരുമെന്നും ഗവർണർ മുന്നറിയിപ്പു നൽകി.

കോവിഡിനെ പ്രതിരോധിക്കുന്നതിനും രോഗികൾക്ക് ചികിത്സ ലഭ്യമാക്കുന്നതിനും ആവശ്യമായ മുൻകരുതലുകളെല്ലാം ചെയ്തിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP