Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടെക്സസിൽ ഒരു വയസിനു താഴെയുള്ള 85 കുട്ടികൾക്ക് കോവിഡ്; യുഎസിലെ ആദ്യ സംഭവം

ടെക്സസിൽ ഒരു വയസിനു താഴെയുള്ള 85 കുട്ടികൾക്ക് കോവിഡ്; യുഎസിലെ ആദ്യ സംഭവം

പി.പി. ചെറിയാൻ

ന്യൂസെസ് കൗണ്ടി (ടെക്സസ്): ടെക്സസ് സംസ്ഥാനത്തെ കോർലസ് ക്രിസ്റ്റി ഉൾപ്പെടുന്ന ന്യൂസെസ് കൗണ്ടിയിൽ ഒരു വയസിനു താഴെയുള്ള 85 കുട്ടികൾക്കു കോവിഡ് സ്ഥിരീകരിച്ചതായി ന്യൂസെസ് കൗണ്ടി പബ്ലിക് ഹെൽത്ത് ഡയറക്ടർ അനറ്റ് റോഡ്രിഗ്സ് മാധ്യമങ്ങളെ അറിയിച്ചു.

അമേരിക്കയിൽ കൊറോണ വൈറസ് വ്യാപകമായതിനുശേഷം ഇത്തരത്തിലുള്ള സംഭവം ആദ്യമായാണ്. ഒന്നാം ജന്മദിനം ആഘോഷിക്കുന്നതിനു മുമ്പ് ഇങ്ങനെയൊരു സാഹചര്യം അഭിമുഖീകരിക്കേണ്ടിവന്നത് വളരെ വേദനാജനകമാണെന്നും, രോഗം കൂടുതൽ വ്യാപിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഹെൽത്ത് ഡയറക്ടർ അഭ്യർത്ഥിച്ചു. കുട്ടികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുന്നതിനു ഡയറക്ടർ വിസമ്മതിച്ചു.

കോവിഡ് 19 അതിവേഗം വ്യാപിക്കുന്ന ടെക്സസ് കൗണ്ടിയിൽ ഒന്നാം സ്ഥാനത്താണ് ന്യൂസെസ് കൗണ്ടിയെന്നും അനറ്റ് പറഞ്ഞു. കൗണ്ടിയിൽ ഇതുവരെ കോവിഡ് മൂലം 75 പേർ മരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മാത്രം 12 പേർ മരിച്ചതായും ഡയറക്ടർ അറിയിച്ചു.

അതേസമയം, ടെക്സസ് കൊറോണ വൈറസ് ഹോട്സ്പോട്ടായി മാറിക്കഴിഞ്ഞു. വെള്ളിയാഴ്ച ടെക്സസിൽ 174 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതായി സ്റ്റേറ്റ് ഹെൽത്ത് സർവീസും അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP