Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോവിഡ് രോഗികളെ പരിചരിക്കുന്നതിന് 600 നഴ്സുമാർ അരിസോണയിലേക്ക്

കോവിഡ് രോഗികളെ പരിചരിക്കുന്നതിന് 600 നഴ്സുമാർ അരിസോണയിലേക്ക്

പി.പി. ചെറിയാൻ

അരിസോണ: കോവിഡ് മഹാമാരിയിൽ മാലാഖമാരായി മാറിയ നഴ്സുമാരുടെ സേവനം സംസ്ഥാന അതിർത്ഥികൾ കടന്ന് അരിസോണയിലേക്ക്. ബുധനാഴ്ചയാണ് ഇതു സംബന്ധിച്ചു അറിയിപ്പു പുറത്തുവിടുന്നത്. അരിസോണ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന 4000 ത്തിലധികം കോവിഡ്19 രോഗികളെ പരിചരിക്കുന്നതിനാണ് സംസ്ഥാനത്തിന്റെ പുറത്തുനിന്നും 600 നഴ്സുമാർ ഇവിടെയെത്തുന്നത്.

അരിസോണ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് വിസിന്റ ഇൻ കോർപറേഷനുമായി സഹകരിച്ചാണ് ക്രിട്ടിക്കൽ സർജിക്കൽ മെഡിക്കൽ നഴ്സുമാരെ സംസ്ഥാനത്തേക്ക് റിക്രൂട്ട് ചെയ്യുന്നത്.

വിവിധ ആശുപത്രികളിൽ ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിലേക്കാണ് തത്ക്കാലം ഇവരുടെ സേവനം പ്രയോജനപ്പെടുത്തുക.

വ്യാഴാഴ്ച മാത്രം അരിസോണയിൽ 3529 കോവിഡ് 19 കേസുകളും, 58 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ സംസ്ഥാനത്താകമാനം ഇതുവരെ 134613 കോവിഡ്19 കേസുകളും, 2492 മരണവും സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴു ദിവസത്തിനുള്ളിൽ പ്രതിദിനം 50 മരണത്തിലധികമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. കൊറോണ വൈറസ് പരിശോധന വർധിപ്പിച്ചതാണ് കൂടുതൽ രോഗികളെ കണ്ടെത്തുന്നതിന് കാരണമെന്ന് ആരോഗ്യ വകുപ്പു അധികൃതർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP