Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചുട്ടുപൊള്ളുന്ന കാറിനുള്ളിൽ 30 മിനിറ്റ് കുട്ടിയെ തനിച്ചാക്കി പോയ അമ്മ അറസ്റ്റിൽ

ചുട്ടുപൊള്ളുന്ന കാറിനുള്ളിൽ 30 മിനിറ്റ് കുട്ടിയെ തനിച്ചാക്കി പോയ അമ്മ അറസ്റ്റിൽ

പി.പി. ചെറിയാൻ

പാംബീച്ച് (ഫ്ലോറിഡ) : പുറത്തുചുട്ടു പൊള്ളുന്ന വെയിലിൽ കാറിനകത്തു ചൂടേറ്റ് അലറി നിലവിളിക്കുന്ന രണ്ടു വയസ്സുള്ള കുട്ടി. ഒടുവിൽ സംഭവ സ്ഥലത്തു പൊലീസ് എത്തിചേർന്നു ഡ്രൈവറുടെ വശത്തുള്ള ഗ്ലാസ് പൊട്ടിച്ചു കുട്ടിയെ പുറത്തെടുക്കുമ്പോൾ കുട്ടിയുടെ ശരീരതാപനില 102 ഡിഗ്രി.

ജൂലൈ 13 തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. വെല്ലിങ്ടൺ ഗ്രീൻ ഷോപ്പിങ്ങ് മാളിന്റെ മുൻവശത്തുള്ള കാർ പാർക്കിങ്ങിലാണു കാറിൽ ഉള്ളിൽ കരയുന്ന കുട്ടി വഴിയാത്രക്കാരന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധിച്ചപ്പോൾ കുട്ടികളുടെ സീറ്റിൽ ബെൽറ്റിട്ട നിലയിലായിരുന്നു കുട്ടി. ഉടനെ തന്നെ ഗ്ലാസ് തകർത്തു കുട്ടിയെ പൊലീസ് പുറത്തെടുത്തു. പാംബീച്ച് കൗണ്ടി ഫയർ റസ്‌ക്യു കുട്ടിക്ക് പ്രാഥമിക ചികിത്സ നൽകി.

ഇതേ സമയം, ഷോപ്പിങ്ങിന് പോയിരുന്ന കുട്ടിയുടെ മാതാവ് തേമിറസ് മറിയ (32) കാറിനടുത്തെത്തി. പെട്ടെന്ന് കടയിൽ പോയി വരാമെന്നു കരുതിയാണു കുട്ടിയെ കാറിൽ ഇരുത്തിയതെന്നു മാതാവ് പറഞ്ഞുവെങ്കിലും പൊലീസ് വിട്ടില്ല. മാതാവിനെ അറസ്റ്റു ചെയ്തു ചൈൽഡ് നെഗ്‌ലറ്റിന് കേസ്സെടുത്തു.

കിഡ്സ് ആൻഡ് കാർസ് ഓർഗിന്റെ കണക്കനുസരിച്ചു അമേരിക്കയിൽ 1990 മുതൽ 2020 വരെ 940 കുട്ടികളാണ് കാറിലിരുന്നു ചൂടേറ്റ് മരിച്ചിരിക്കുന്നത്. രണ്ടു വയസ്സുള്ള കുട്ടി വാനിലിരുന്നു ചൂടേറ്റു മരിച്ച സംഭവമാണു ഫോർട്ട് ലോഡർ ഡെയ്ലിൽ നിന്നും ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP