Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

യുണൈറ്റഡ് എയർലൈൻസ് 36,000 ജീവനക്കാരെ പിരിച്ചുവിടുന്നു; ഡാളസ്, ഹൂസ്റ്റൻ എന്നിവിടങ്ങളിൽ നിന്ന് 4700

യുണൈറ്റഡ് എയർലൈൻസ് 36,000 ജീവനക്കാരെ പിരിച്ചുവിടുന്നു; ഡാളസ്, ഹൂസ്റ്റൻ എന്നിവിടങ്ങളിൽ നിന്ന് 4700

പി.പി. ചെറിയാൻ

ഹൂസ്റ്റൺ: ഷിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണൈറ്റഡ് എയർലൈൻസ് ദേശീയാടിസ്ഥാനത്തിൽ 36,000 ജീവനക്കാരെ പിരിച്ചുവിടുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി എയർലൈൻസ് അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിലാണ് വെളിപ്പെടുത്തിയത്.

എയർലൈൻ സ്റ്റിമുലസ് നിയന്ത്രങ്ങൾ അവസാനിക്കുന്ന ഒക്ടോബർ 30-ഓടുകൂടി ലേഓഫ് നടപടികൾ പൂർത്തിയാകും. എയർ ഇൻഡസ്ട്രി മെച്ചപ്പെടുന്നതോടെ പിരിച്ചുവിടുന്ന ജീവനക്കാരിൽ ഭൂരിഭാഗത്തേയും തിരിച്ചുവിളിക്കാനാകുമെന്നും അധികൃതർ പറയുന്നു.

ഡാളസ് ഫോർട്ട് വർത്തിൽ 71 പേരെയും, ഹൂസ്റ്റൺ ജോർജ് ബുഷ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും 3904 ജീവനക്കാരേയും പിരിച്ചുവിടുന്നതിനുള്ള വാണിങ് നോട്ടീസ് ഇതിനകം നൽകിയിട്ടുണ്ട്. യുണൈറ്റഡ് എയർലൈൻസിന്റെ പ്രധാന ഹബ്ബായ ഹൂസ്റ്റണിൽ 781 മറ്റു തൊഴിലാളികൾക്കും വാണിങ് നോട്ടീസ് നൽകിക്കഴിഞ്ഞു.

25 ബില്യൻ ഡോളറാണ് എയർലൈൻസ് ഇൻഡസ്ട്രിക്ക് സ്റ്റിമുലസ് ഗ്രാന്റായി ഫെഡറൽ ഗവൺമെന്റ് നൽകിയിട്ടുള്ളത്. ഒക്ടോബർ അവസാനത്തോടെ ഫണ്ടിങ് അവസാനിക്കും.

കോവിഡ് 19 മഹാമാരിയെ തുടർന്നു നിലവിൽ വന്ന എയർലൈൻ നിരോധനം അമേരിക്കൻ എയർലൈൻസിനേയും കാര്യമായി ബാധിച്ചിട്ടുണ്ട്. 20 മുതൽ 30 ശതമാനം വരെ ജീവനക്കാരെ ലേഓഫ് ചെയ്യാനാണ് തീരുമാനമെന്ന് അമേരിക്കൻ എയർലൈൻ സിഇഒ ഡഗ്പാർക്കർ പറഞ്ഞു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP