Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാൻഫ്രാൻസിസ്‌കോ കോൺസുൽ ജനറലായി റ്റി. വി നാഗേന്ദ്ര പ്രസാദ് ചുമതലയേറ്റു

സാൻഫ്രാൻസിസ്‌കോ കോൺസുൽ ജനറലായി റ്റി. വി നാഗേന്ദ്ര പ്രസാദ് ചുമതലയേറ്റു

പി.പി. ചെറിയാൻ

കലിഫോർണിയ: കലിഫോർണിയ വെസ്റ്റ് കോസ്റ്റ് കോൺസൽ ജനറലായി ടി.വി. നാഗേന്ദ്ര പ്രസാദ് ചുമതലയേറ്റു.നിലവിലുള്ള കോൺസൽ ജനറൽ സജ്ജയ് പാണ്ഡെയെ തുർക്കിയിലെ ഇന്ത്യൻ അംബാസഡറായി നിയമിച്ചതിനെ തുടർന്ന് ഒഴിവു വന്ന സ്ഥാനത്തേക്കാണ് നാഗേന്ദ്ര പ്രസാദ് നിയമിതനായത്. 2014 മുതൽ 2018 വരെ ടർക്ക് മിനിസ്ഥാനിലെ മുൻ അംബാസഡറായിരുന്ന തെലങ്കാന വാറങ്കൽ ജില്ലയിൽ ജനിച്ചു വളർന്ന പ്രസാദ്.

ആന്ധ്രപ്രദേശ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദമെടുത്ത പ്രസാദ് ഇന്ത്യൻ അഗ്രികൾച്ചറൽ ആൻഡ് റിസെർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (ന്യുഡൽഹി) നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കി.1993ലാണ് ഇന്ത്യൻ ഫോറിൻ സർവീസിൽ പ്രസാദ് പ്രവർത്തനമാരംഭിക്കുന്നത്. ടെഹ്റാൻ, ലണ്ടൻ, തിംമ്പു, തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ വിദേശകാര്യ വകുപ്പിന്റെ ഉദ്യോഗസ്ഥനായിരുന്നു.19992001 കാലഘട്ടത്തിൽ ബാംഗ്ലൂർ റീജനൽ പാസ്പോർട്ട് ഓഫിസറായും 20082011 ൽ പാസ്സ്പോർട്ട് സേവാ പ്രോജക്റ്റിന്റെ പ്രോജക്റ്റ് ഡയറക്ടറായും സേവനം അനുഷ്ഠിച്ചിരുന്നു.

ജൂലായ് 7ന് യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിങ്, വാഷിങ്ടൻ സംസ്ഥാന ഗവർണർ ജയ് ഇൻസ്‌ലി എന്നിവരുമായി കോവിഡ് 19 മഹാമാരിയിൽ ഇന്ത്യൻ അമേരിക്കൻ കമ്മ്യൂണിറ്റിയുടെ പങ്കിനെക്കുറിച്ച് വെർച്ച്വൽ മീറ്റിങ്ങ് സംഘടിപ്പിച്ചു. അമേരിക്കയിൽ ഇന്ത്യൻ സമൂഹം നേരിടുന്ന വിവിധ വിഷയങ്ങളെക്കുറിച്ചും മൂവരും ചർച്ച ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP