Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്റർനാഷണൽ വിദ്യാർത്ഥികളെ തിരിച്ചയക്കുന്നതിനു സ്റ്റേ ആവശ്യപ്പെട്ടു കോടതിയിൽ

ഇന്റർനാഷണൽ വിദ്യാർത്ഥികളെ തിരിച്ചയക്കുന്നതിനു സ്റ്റേ ആവശ്യപ്പെട്ടു കോടതിയിൽ

പി പി ചെറിയാൻ

ന്യൂയോർക്ക്: അമേരിക്കയിലെ ഓൺലൈൻ ക്ലാസുകൾ സ്വീകരിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെ വിദേശ വിദ്യാർത്ഥികളോട് സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകണമെന്ന നിർദേശത്തിനു താത്കാലിക സ്റ്റേ വേണമെന്ന് ആവശ്യപ്പെട്ടു യു.എസ് ഫെഡറൽ ഏജൻസികൾക്കെിരെ കോടതിയിൽ കേസുമായി ഹാർവാർഡ് യൂണിവേഴ്സിറ്റിയും മസാച്ചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എം.ഐ.ടി)യും. ഡിപാർട്മെന്റ് ഓഫ് ഹോം ലാന്റ് സെക്യൂരിറ്റി വകുപ്പിനെതിരെയും ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിനെതിരെയും ആണ് പരാതി. ബോസ്റ്റൺ ജില്ലാ കോടതിയിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.

ഓൺലൈൻ ക്ലാസുകൾ അറ്റൻഡ് ചെയ്യുന്ന വിദേശ വിദ്യാർത്ഥികളെ രാജ്യത്ത് തുടരാനനുവദിക്കാത്ത മാർഗനിർദ്ദേശങ്ങളിൽ നിന്ന് താൽക്കാലികമായി പിന്മാറണമെന്നാണ് പരാതിയിൽ പറയുന്നത്.

ഈ മാർഗ നിർദ്ദേശങ്ങൾ യുക്തിസഹമല്ലെന്നും ഏകപക്ഷീയവും നിയമവിരുദ്ധമാണെന്നും പരാതിയിൽ പറയുന്നു.

കൊവിഡിന്റെ പശ്ചാത്തലത്തിൽ ക്ലാസുകൾ പൂർണമായും ഓൺലൈനിലേക്ക് മാറിയിട്ടുണ്ടെങ്കിൽ രാജ്യം വിടണമെന്നാണ് വിദ്യാർത്ഥികൾക്ക് യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് അറിയിച്ചിരിക്കുന്നത്.

നിലവിൽ ഓൺലൈൻ ക്ലാസുകൾ തേടുന്ന അമേരിക്കയിലെ വിദേശ വിദ്യാർത്ഥികൾ ഒന്നുകിൽ രാജ്യം വിടുകയോ അല്ലെങ്കിൽ നേരിട്ട് പഠനം സാധ്യമാവുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് മാറണമെന്നും ഇവർ നിർദ്ദേശിക്കുന്നു.

ക്ലാസുകൾ ഓൺലൈനിലേക്ക് മാറിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആഗസ്റ്റിൽ തുടങ്ങാനിരിക്കുന്ന സെമസ്റ്ററിനുള്ള ( falll semester) വിദ്യാർത്ഥികളുടെ വിസ അനുവദിക്കില്ലെന്നും ഐ.സി.ഇ പ്രസ്താവനയിൽ പറയുന്നു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP