Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഫോർട്ട് ഹുഡ് പട്ടാള ക്യാമ്പിൽ നിന്നും കാണാതായ വനേസയുടേതെന്നു സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

ഫോർട്ട് ഹുഡ് പട്ടാള ക്യാമ്പിൽ നിന്നും കാണാതായ വനേസയുടേതെന്നു സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

പി.പി. ചെറിയാൻ

ഫോർട്ട് ഹുഡ് (ടെക്സസ്): ഫോർട്ട് ഹുഡ് പട്ടാള ക്യാമ്പിൽ നിന്നും ഏപ്രിൽ 22-നു അപ്രത്യക്ഷയായ പട്ടാളക്കാരി ഇരുപത് വയസുള്ള വനേസ ഗില്ലന്റേതെന്നു സംശയിക്കുന്ന ശരീരാവശിഷ്ടങ്ങളും സ്വകാര്യ വസ്തുക്കളും ജൂൺ 27-നു ശനിയാഴ്ച കില്ലീൻ ഫ്ളോറൻസ് റോഡിലുള്ള 3400 ബ്ലോക്കിൽ നിന്നും കണ്ടെടുത്തതായി ഹോമിസൈഡ് യൂണീറ്റ് ഡിക്ടറ്റീവ്സ് അറിയിച്ചു.

2019-ൽ ഇതേരീതിയിൽ അപ്രത്യക്ഷയായ മറ്റൊരു പാട്ടാളക്കാരന്റെ മൃതദേഹം കഴിഞ്ഞയാഴ്ച കണ്ടെടുത്തതിനു സമീപം തന്നെയാണ് വനേസയുടേതെന്നു തിരിച്ചറിയാത്ത ശരീരാവാശിഷ്ടങ്ങളും കണ്ടെത്തിയിരിക്കുന്നത്. കൂടുതൽ പരിശോധനയ്ക്കായി ഡാളസ് സൗത്ത് വെസ്റ്റേൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.

കാണാതായ ഇവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങൾ ഉൾപ്പടെയുള്ള നിരവധി പേർ രംഗത്തെത്തിയതോടെ അന്വേഷണം ഊർജിതപ്പെടുത്തുകയും, ഒടുവിൽ മുപ്പതംഗ അന്വേഷണ സംഘമാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

ഏപ്രിൽ 22-നു ഫോർട്ട്ഹുഡ് റെജിമെന്റിൽ എൻജിനീയർ സ്‌ക്വാഡ്രൻ ഹെഡ്ക്വാർട്ടേഴ്സ് പാർക്കിങ് ലോട്ടിലാണ് ഇവരെ അവസാനമായി കാണുന്നത്. ഇവരുടെ കാറിന്റെ താക്കോൽ, സെൽഫോൺ എന്നിവ ഇവരുടെ റൂമിൽ വച്ചിരുന്നത് കൂടുതൽ സംശയങ്ങൾക്കിടനൽകി. ഇവരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 50,000 ഡോളർ ഇനാം പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിൽ മകൾ പട്ടാള ക്യാമ്പിൽ സർജിന്റിന്റെ ലൈംഗിക പീഡനത്തിനിരയായതായി മാതാവ് ഗ്ലോളിയ ഗില്ലൻ ആരോപിച്ചിരുന്നു. പട്ടാളക്കാരിയായി രാജ്യത്തിന്റെ സുരക്ഷയ്ക്കുവേണ്ടി പ്രവർത്തിക്കണമെന്നതായിരുന്നു മകളുടെ ആഗ്രഹമെന്നും മാതാവ് പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP