Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

ജോർജ് ഫ്ളോയ്ഡ് ലോകത്തെ മാറ്റി മറിക്കുമെന്ന് ജോ ബൈഡൻ

ജോർജ് ഫ്ളോയ്ഡ് ലോകത്തെ മാറ്റി മറിക്കുമെന്ന് ജോ ബൈഡൻ

പി.പി. ചെറിയാൻ

വാഷിങ്ടൺ: അമേരിക്കയിൽ കൊല്ലപ്പെട്ട കറുത്ത വർഗക്കാരൻ ജോർജ് ഫ്ളോയ്ഡ് ലോകത്തെ മാറ്റി മറിക്കുമെന്ന് യു.എസ് പ്രസിഡന്റ് സ്ഥാനാർത്ഥിയും ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ ജോ ബൈഡൻ.

അമേരിക്കൻ ചരിത്രത്തിലെ മികച്ച മാറ്റങ്ങളാണ് നിലവിൽ നടക്കുന്നതെന്നും ബൈഡൻ പറഞ്ഞു. ഫ്ളോയ്ഡിന്റെ കുടുംബവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സി.ബി.എസ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ബൈഡൻ.

' അവർ അത്ഭുതകരമായ കുടുംബമാണ്. അദ്ദേഹത്തിന്റെ (ഫ്ളോയ്ഡിന്റെ ) മകൾ അവിടെയുണ്ടായിരുന്നു. അച്ഛൻ ലോകം മാറ്റി മറിക്കുകയാണെന്നാണ് മകൾ പറഞ്ഞത്. അവളുടെ അച്ഛൻ ലോകം മാറ്റാൻ പോവുകയാണെന്ന് ഞാൻ കരുതുന്നു,' ബൈഡൻ പറഞ്ഞു.

'പൗരസ്വാതന്ത്ര്യം, പൗരാവകാശം, ജനങ്ങളോട് മാന്യമായി പെരുമാറുക എന്നിവ കണക്കിലെടുക്കുമ്പോൾ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഫലനമാണിത്,' ബൈഡൻ കൂട്ടിച്ചേർത്തു.

ഫ്ളോയിഡിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മിനിയ പൊളീസ് ഡെറക് ഷൗവിന് തിങ്കളാഴ്ച കോടതിയിൽ ഹാജരായി. 1.25 മില്യൺ ഡോളറിന് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. കുറ്റത്തിന്റെ കാഠിന്യവും പൊതുജന പ്രതിഷേധവും കണക്കിലെടുത്താണ് ഒരു ബില്യൺ യു.എസ് ഡോളറിൽ നിന്നും ജാമ്യത്തുക കൂട്ടിയിതെന്ന് പ്രോസിക്യൂട്ടർ വ്യക്തമാക്കി. ജൂൺ 29 നാണ് ഇദ്ദേഹം അടുത്തതായി കോടതിയിലെത്തേണ്ടത്.

ഒപ്പമുണ്ടായിരുന്ന മറ്റു മൂന്ന് പൊലീസുകാർക്കെതിരെ കൊലപാതകത്തിന് സഹായിച്ചെന്ന കുറ്റം ചുമത്തിയിട്ടുണ്ട്. നിരായുധനായ ഫ്‌ളോയിഡിനെ നിലത്ത് കിടത്തി പൊലീസ് കഴുത്തിൽ കാൽമുട്ടുകൊണ്ട് ഞെരിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങൾ പ്രചരിച്ചിരുന്നു. എട്ട് മിനിട്ടോളം പൊലീസ് ഓഫീസർ ഫ്‌ളോയിഡിന്റെ കഴുത്തിൽ കാൽമുട്ട് കുത്തി നിൽക്കുന്നത് വീഡിയോയിൽ കാണാം. ഹൂസ്റ്റണിൽ ചെവ്വാഴ്ച വൈകീട്ടാണ് ഫ്ളോയിന്റെ ശവസംസ്‌കാരം നടക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP