Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫോമയും ഫൊക്കാനയും തമ്മിൽ നടത്തുന്ന വിഴുപ്പലക്കു അവസാനിപ്പിക്കണം: പി പി ചെറിയാൻ

ജീമോൻ റാന്നി

ഡാളസ്: അമേരിക്കയിലെ ഇന്ത്യൻ സമൂഹം പ്രത്യകിച്ചും മലയാളികൾ കോവിഡ് എന്ന മഹാമാരിക്ക് മുൻപിൽ പകച്ചു നിൽക്കുമ്പോൾ സൂം കോൺഫെറെൻസിന്റെ പേരിൽ ഫോമയും ഫൊക്കാനയും തമ്മിൽ നടത്തുന്ന വിഴുപ്പലക്കു അവസാനിപ്പിക്കണമെന്നു അമേരിക്കയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ പി. പി. ചെറിയാൻ ആവശ്യപ്പെട്ടു.

ബഹുമാനപെട്ട കേരളത്തിന്റെ മുഖ്യമന്ത്രി അമേരിക്കൻ മലയാളികളെ സംബോധന ചെയ്യുന്നതിനും അമേരിക്കൻ മലയാളികൾ അഭിമുഖീകരിക്കുന്ന അതീവ ഗൗരവതരമായ പ്രശ്‌നങ്ങൾ ചർച്ച ചെയ്തു പരിഹാരം കണ്ടെത്തുന്നതിനും സമയം കണ്ടെത്തി കോൺഫ്രൻസിൽ പങ്കെടുക്കാമെന്ന് സമ്മതിച്ചിട്ടും ആ കോൺഫ്രൻസ് ബഹിഷ്‌കരിക്കണമെന്ന പരസ്യ പ്രസ്താവന ഇറക്കിയ ഫോമാ നേതൃത്വം മലയാളി സമൂഹത്തെയും കോറോണ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് ലോകത്തിനു തന്നെ മാതൃകയായ കേരള ഗവണ്മെന്റ് തലവനെയും അപമാനിക്കുന്നതിനു തുല്യമാണെന്നും ചെറിയാൻ അഭിപ്രായപ്പെട്ടു.

സ്ഥാനമാനങ്ങൾ പങ്കിടുന്നതിനും, അംഗീകാരം നേടിയെടുക്കുന്നതിനും ഇത്തരം സംഘടനാ നേതൃത്വം വിലകുറഞ്ഞ തന്ത്രങ്ങൾ മെനയുന്നത് കാണുമ്പോൾ ഇവരോട് സഹതപിക്കുകയല്ലാതെ വേറെ എന്താണ് ചെയ്യുവാൻ കഴിയുക?

മെയ് 23 നു ശനിയാഴ്ച നടക്കുന്ന മുഖ്യമന്ത്രിയുമായുള്ള സൂം കോൺഫ്രൻസിൽ അമേരിക്കൻ മലയാളികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ അവതരിപ്പിക്കുവാൻ ആത്മാർത്ഥതയുള്ള ചിലരെങ്കിലും മുന്നോട്ടുവന്നിട്ടുണ്ടെന്നുള്ളത് പ്രശംസനീയം തന്നെ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP