Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് പ്രാർത്ഥന അനിവാര്യമെന്ന് ട്രമ്പ്

മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് പ്രാർത്ഥന അനിവാര്യമെന്ന് ട്രമ്പ്

പി.പി. ചെറിയാൻ

വാഷിങ്ടൺ ഡി.സി.: ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന അക്രമസംഭവങ്ങൾ അവസാനിപ്പിക്കുന്നതിനും, മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും പ്രാർത്ഥനയുടെ ശക്തിഅനിവാര്യമാണെന്ന് പ്രസിഡന്റ് ട്രമ്പ് പറഞ്ഞു. രാഷ്ട്രം 'നാ്ഷ്ണൽ പ്രയർ ഡെ' ആയി ആചരിക്കുന്ന മെയ് ആദ്യ വ്യാഴാഴ്ചയ്ക്കു മുന്നോടിയായി മെയ് 1 ബുധനാഴ്ച വൈകീട്ട് വൈറ്റ്ഹൗസിൽ ഒത്തുചേർന്ന നൂറോളം മതനേതാക്കന്മാർ, വൈറ്റ് ഹൗസിലെ പ്രമുഖർ എന്നിവരെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു ട്രമ്പ്.

ലോകത്തിലെ ഏതു രാജ്യത്തേക്കാളും പ്രാർത്ഥനയുടെ ശക്തിയിൽ വിശ്വസിക്കുന്ന രാഷ്ട്രമാണ് അമേരിക്ക. മറ്റേത് ആയുധത്തേക്കാളും മൂർച്ചയേറിയതാണ് പ്രാർത്ഥന. ഇന്നു നാം ഇവിടെ ഒത്തുചേർന്ന് അപ്പം നുറുക്കുന്നത് അതിവിശുദ്ധമായ മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുന്നതിനാണ് ്ട്രമ്പ് വ്യക്തമാക്കി.

നാഷ്ണൽ ഡെ ഓഫ് പ്രെയറിൽ പങ്കെടുക്കുവാൻ എത്തിചേർന്ന ക്രിസ്ത്യൻ, മുസ്ലിം, ഹിന്ദു, ജൂസ്, സിക്ക് മതങ്ങളുടെ പേർ എടുത്തു പറഞ്ഞാണ് ട്രമ്പ് നേതാക്കന്മാരെ സ്വാഗതം ചെയ്തത്.

വംശീയത പ്രകടമാക്കിയ അടുത്തയിടെ അമേരിക്കയിലും, വിദേശ രാജ്യങ്ങളിലും ഉണ്ടായ ഭീകരാക്രമണത്തെ അപലപിച്ചു കൊണ്ടാണ് ട്രമ്പ് പ്രസംഗം ആരംഭിച്ചത്. വിശ്വാസികൾക്ക് നേരെയുള്ള ഭീകരാക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ട്രമ്പ് അഭ്യർത്ഥിച്ചു.

വൈറ്റ് ഹൗസിൽ ട്രമ്പ് ഒരുക്കിയ ഡിന്നറിൽ ഫസ്റ്റ് ലേഡി, കെന്നത്ത് കോപ്ലാന്റ്, ജെയിംസ് ഡോബ്സൺ, ഫ്രാങ്കലിൻഗ്രഹാം, മൈക്ക് ഹക്കമ്പി, റോബർട്ട് ജഫ്രസ്, റാൾഫ് റീസ് തുടങ്ങിയ മതനേതാക്കന്മാരും പങ്കെടുത്തിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP