Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗിന്നസ് വേൾഡ് റിക്കാർഡിൽ ഇടം നേടിയ നഖങ്ങൾ നീക്കം ചെയ്തു; അയ്യണ വില്യമിന്റെ വെട്ടിമാറ്റിയ നഖങ്ങൾ ഫ്ലോറിഡാ ഒർലാന്റോ മ്യൂസിയത്തിൽ

ഗിന്നസ് വേൾഡ് റിക്കാർഡിൽ ഇടം നേടിയ നഖങ്ങൾ നീക്കം ചെയ്തു; അയ്യണ വില്യമിന്റെ വെട്ടിമാറ്റിയ നഖങ്ങൾ ഫ്ലോറിഡാ ഒർലാന്റോ മ്യൂസിയത്തിൽ

പി പി ചെറിയാൻ

ഹൂസ്റ്റൻ : മുപ്പതുവർഷം ഇരുകരത്തിലും നീട്ടിവളർത്തിയ ഏകദേശം 24 അടി നീളം വരുന്ന, 2017 ൽ ഗിന്നസ് വേൾഡ് റിക്കാർഡിൽ ഇടം നേടിയ നഖങ്ങൾ അയ്യണ വില്യം വെട്ടിമാറ്റി. ഇനി ഈ നഖങ്ങൾ ഫ്ലോറിഡാ ഒർലാന്റോ മ്യൂസിയത്തിൽ സൂക്ഷിക്കും. 2017 ലാണ് ലോകത്തിന്റെ ഏറ്റവും നീളം കൂടിയ നഖത്തിന്റെ ഉടമയായ ഹൂസ്റ്റണിൽ നിന്നുള്ള അയ്യണ വില്യംസ് റെക്കോർഡിൽ സ്ഥാനം പിടിച്ചതെങ്കിൽ 2021 ഏപ്രിൽ എട്ടിന് നഖങ്ങൾ നീക്കം ചെയ്യുമ്പോൾ ഇതു 24 അടിവരെ വളർന്നിരുന്നു.

ഈ വാരാന്ത്യം ഫോർട്ട്വർത്തിലെ ഡർമിറ്റോളജി ഓഫീസിൽ എത്തിചേർന്ന അയ്യണ നഖങ്ങൾ വെട്ടിമാറ്റുന്നതിന് മുമ്പ്, 3 മണിക്കൂർ ചിലവഴിച്ച് അവസാനമായി പോളീഷ് ചെയ്തു. ഡർമിറ്റോളജിസ്റ്റ് ഇലക്ട്രിക് കട്ടർ ഉപയോഗിച്ചു നഖങ്ങൾ ഓരോന്നായി വെട്ടിമാറ്റി. 1990 ലാണ് അവസാനമായി ഇവർ കൈവിരലിലെ നഖങ്ങൾ വെട്ടിമാറ്റിയത്. ദിനചര്യങ്ങൾ നിർവഹിക്കുന്നതിന് വലിയ പ്രയാസം നേരിട്ട അയ്യണക്ക് നഖങ്ങൾ വെട്ടിമാറ്റിയപ്പോൾ അതിയായ സന്തോഷമായെന്ന് പ്രതികരിച്ചു.

നഖം വളർത്തുന്നതിൽ ഇനിയും എനിക്ക് താല്പര്യമുണ്ട്. എന്നാൽ അത് 6 ഇഞ്ചിൽ കൂടാൻ അനുവദിക്കില്ല. അയ്യണ പറഞ്ഞു. ഒരു സ്ത്രീയുടെ ഇരുകരങ്ങളിലും നഖം വളർത്തിയ റെക്കോർഡ് 1979 ൽ ലി റെഡ്മോണ്ടിനായിരുന്നു. 28 അടിയാണ് നഖത്തിന്റെ നീളം. എന്നാൽ 2009 ൽ ഒരു വാഹനാപകടത്തിൽ ഇവരുടെ നഖങ്ങൾ നഷ്ടപ്പെടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP