Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ്-19നെക്കുറിച്ച് ചൈനയ്ക്ക് നവംബറിൽ തന്നെ അറിയാമായിരുന്നിരിക്കാം: മൈക്ക് പോംപിയോ

കോവിഡ്-19നെക്കുറിച്ച് ചൈനയ്ക്ക് നവംബറിൽ തന്നെ അറിയാമായിരുന്നിരിക്കാം: മൈക്ക് പോംപിയോ

മൊയ്തീൻ പുത്തൻചിറ

വാഷിങ്ടൺ: ബീജിങ് സുതാര്യമല്ലെന്ന ആരോപണം പുതുക്കി നവംബർ ആദ്യം തന്നെ കൊറോണ വൈറസിനെക്കുറിച്ച് ചൈനയ്ക്ക് അറിയാമായിരുന്നു എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആരോപിച്ചു.

ഈ വൈറസിന്റെ ആദ്യ കേസുകൾ ചൈനീസ് സർക്കാർ നവംബർ ആദ്യം തന്നെ അറിഞ്ഞിരിക്കാനിടയുണ്ടെന്ന് ഡിസംബർ പകുതിയോടെ പോംപിയോ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

വുഹാൻ നഗരത്തിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ യഥാർത്ഥ സാമ്പിൾ ഉൾപ്പടെ ചൈനയിൽ നിന്ന് കൂടുതൽ വിവരങ്ങൾ അമേരിക്കയ്ക്ക് ഇപ്പോഴും ആവശ്യമാണെന്ന് പോംപിയോ പറഞ്ഞു. സുതാര്യത സംബന്ധിച്ച ഈ വിഷയം നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ എന്താണ് സംഭവിച്ചതെന്ന് അറിയേണ്ടത് വളരെ പ്രധാനമാണെന്നും പോംപിയോ പറഞ്ഞു.

ചൈന ആദ്യം വൈറസിന്റെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയും വിസിൽ ബ്ലോവർമാരെ തടഞ്ഞുവയ്ക്കുകയും ചെയ്തു. ആഗോള പാൻഡെമിക് ആയി മാറിയതിന്റെ ആദ്യത്തെ ഔദ്യോഗിക വിവരം ഡിസംബർ 31 ന് വുഹാനിലെ അധികാരികൾ ന്യൂമോണിയ ആണെന്നാണ് റിപ്പോർട്ട് ചെയ്തത്.

ലോകാരോഗ്യ സംഘടനയുടെ എമർജൻസി ഡയറക്ടർ മൈക്കൽ റയാൻ പറഞ്ഞത്, 'ജനുവരി 4 ന് വുഹാനിൽ നടന്ന ഒരു സംഭവത്തെക്കുറിച്ച് യുഎൻ ബോഡി ആദ്യമായി ട്വിറ്റർ വഴി സംസാരിച്ചു, അടുത്ത ദിവസം എല്ലാ അംഗരാജ്യങ്ങൾക്കും വിശദമായ വിവരങ്ങൾ നൽകി,' എന്നാണ്.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനയെയും ലോകാരോഗ്യ സംഘടനയെയും നിശിതമായി വിമർശിച്ചു. ലോകമെമ്പാടുമുള്ള 180,000 ത്തിലധികം ആളുകളെ കൊന്നൊടുക്കിയ സംഭവത്തിന് കാരണക്കാരായതിന് അവരെ കുറ്റപ്പെടുത്തി.

കൊറോണ വൈറസ് കൈകാര്യം ചെയ്യുന്നതിൽ നിന്ന് വ്യതിചലിക്കാൻ ട്രംപ് ശ്രമിക്കുകയാണെന്നാണ് വിമർശകർ പറയുന്നത്. ജനുവരിയിൽ ഇത് പൂർണമായും നിയന്ത്രണത്തിലാണെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നുവെങ്കിലും അതിനുശേഷം അമേരിക്കയിൽ 50,000 ത്തോളം ആളുകളെയാണ് കൊവിഡ്-19 കൊന്നൊടുക്കിയത്.

വുഹാനിലെ ഒരു വൈറോളജി ലബോറട്ടറിയിൽ നിന്നാണ് ഈ വൈറസ് ഉത്ഭവിച്ചതെന്ന ഉറച്ച വിശ്വാസത്തിലാണ് പോംപിയോ. എന്നാൽ, ചൈന ഈ സിദ്ധാന്തത്തെ തള്ളിക്കളഞ്ഞു. വുഹാനിലെ ഒരു ഇറച്ചി മാർക്കറ്റിൽ നിന്ന് വിദേശ മൃഗങ്ങളെ കശാപ്പ് ചെയ്തപ്പോൾ വൈറസ് മനുഷ്യരിലേക്ക് ഒരുപക്ഷെ പകരാൻ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP