Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജോസഫ് മാർത്തോമാ മെത്രാപൊലീത്ത പൂർണ്ണ ആരോഗ്യവാൻ

ജോസഫ് മാർത്തോമാ മെത്രാപൊലീത്ത പൂർണ്ണ ആരോഗ്യവാൻ

ജീമോൻ റാന്നി

ഡാലസ്: മലങ്കര മാർത്തോമാ സഭാ പരമാധ്യക്ഷൻ റൈറ്റ് റവ. ഡോ. ജോസഫ് മാർത്തോമാ മെത്രാപൊലീത്ത പൂർണ്ണ ആരോഗ്യവാനാണെന്നും തിരുവല്ലാ പൂലാത്തിനിൽ വിശ്രമിക്കുകയാണെന്നും തിരുമേനിയുമായി നേരിട്ടു ഫോണിൽ ബന്ധപ്പെട്ട അമേരിക്കയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ പി.പി. ചെറിയാൻ അറിയിച്ചു. ഡാലസ് സമയം ജൂലൈ 5 ഞായറാഴ്ച വൈകിട്ട് 10.30 (ഇന്ത്യൻ സമയം 6 ന് രാവിലെ 9) നാണ് ചെറിയാൻ തിരുമേനിയുമായി സംസാരിച്ചത്.

തിരുമേനിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് മാധ്യമങ്ങളിൽ പ്രചരിച്ച വാർത്തകളുടെ നിജസ്ഥിതി അറിയുന്നതിനാണ് തിരുമേനിയുമായി നേരിട്ട് ബന്ധപ്പെട്ടത്. ജൂൺ 5ന് തിരുവല്ലാ പൂലാത്തിനിൽ രാവിലെ വിശുദ്ധ കുർബാന അനുഷ്ഠിക്കുന്നതിനിടെ അവസാന ഭാഗം പൂർത്തിയാക്കുന്നതിനു മുമ്പ് അൽപം ക്ഷീണം അനുഭവപ്പെട്ടുവെന്നും എന്നാൽ അഞ്ചു മിനിട്ട് നേരത്തെ വിശ്രമത്തിനുശേഷം ആരോഗ്യം വീണ്ടെടുത്തു കുർബാന പൂർത്തീകരിച്ചാണ് മദ്ബഹ വിട്ടതെന്നും തിരുമേനി പറഞ്ഞു.

രാവിലെ ലഘുഭക്ഷണം കഴിക്കാതിരുന്നതാണ് ക്ഷീണം അനുഭവപ്പെടുവാനിടയായതെന്നും തിരുമേനി കൂട്ടിച്ചേർത്തു. തിരുമേനിയുമായി സംസാരിച്ചപ്പോൾ കാര്യങ്ങൾ വിശദീകരിക്കുന്നതിനും സംഭാഷണത്തിന്റെ ചടുലത കാത്തുസൂക്ഷിക്കുന്നതിനും തിരുമേനിക്ക് കഴിഞ്ഞിരുന്നുവെന്നതു തന്നെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടത് തികച്ചും വാസ്തവ വിരുദ്ധമാണെന്നതിനു തെളിവായിരുന്നു. മാർത്തോമാ സഭക്കു തുടർന്നും നേതൃത്വം നൽകുന്നതിനാവശ്യമായ ആരോഗ്യവും ദീർഘായുസ്സും തിരുമേനിക്കു ലഭിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP