Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓക്ലഹോമ എപ്പിസ്‌കോപ്പൽ പള്ളികളിൽ മാസ്‌ക് നിർബന്ധമാക്കി

ഓക്ലഹോമ എപ്പിസ്‌കോപ്പൽ പള്ളികളിൽ മാസ്‌ക് നിർബന്ധമാക്കി

പി.പി.ചെറിയാൻ

ഓക്ലഹോമ: ഓക്ലഹോമ എപ്പിസ്‌കോപ്പൽ പള്ളികളിൽ മാസ്‌ക്ക് നിർബന്ധമാക്കി എപ്പിസ്‌കോപ്പൽ ഡയോസീസ് കത്തയച്ചു. ഇതുവരെ പള്ളികളിൽ എത്തുന്ന വിശ്വാസികൾ മാസ്‌ക് ധരിക്കുന്നത് നിർബന്ധമായിരുന്നില്ല. കൊറോണ വൈറസിന്റെ വ്യാപനം ശക്തമായതിനാലാണ് പട്ടക്കാർ, വിശ്വാസികൾ തുടങ്ങി എല്ലാവരും മാസ്‌ക്ക് നിർബന്ധമായും ധരിക്കണമെന്ന് കർശന നിർദ്ദേശം നൽകിയിരിക്കുന്നതെന്ന് ബിഷപ്പുമാരായ റൈറ്റ് റവ. എഡ്, റൈറ്റ് റവ. പോൾസൺ സി. റീഡ് എന്നിവർ പുറത്തിറക്കിയ കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

നാം സ്വീകരിക്കുന്ന മുൻകരുതലുകൾ രോഗം മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നത് തടയുവാൻ ഉപകരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് ബിഷപ്പുമാർ വ്യക്തമാക്കി. അതോടൊപ്പം സംസ്ഥാന സിഡിസി നിർദേശങ്ങൾക്കനുസൃതമായി ആരാധന തുടർന്നും നടത്തുന്നതിന് കഴിയുമെന്നും ഇവർ പ്രത്യാശ പ്രകടിപ്പിച്ചു.

ഓക്ലഹോമ റോമൻ കാത്തലിക്ക് ആർച്ച് ഡയോസിസ് ഓക്ലഹോമ സിറ്റിയിലെ ആരാധനാലയങ്ങളിൽ എത്തുന്നവർ ഏതെങ്കിലും രീതിയിൽ മുഖം പൂർണ്ണമായി മറയ്ക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു. സംസ്ഥാനത്തു കോവിഡ് 19 രോഗികളുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെടുന്നില്ലെന്ന് മാത്രമല്ല ദിനംപ്രതി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ നംപ്രതി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുന്നുവെന്നത് മാസ്‌ക്ക് ഉൾപ്പെടെയുള്ള പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിന് എല്ലാവരെയും നിർബന്ധമാക്കുകയാണ്.

സംസ്ഥാന ഗവർണർ കെവിൻ സ്റ്റിറ്റിനും കൊറോണ വൈറസ് പോസിറ്റിവാണെന്ന് അദ്ദേഹം തന്നെ അറിയിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP