Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫേസ് മാസ്‌കിനു ആദ്യമായി വഴങ്ങി അമേരിക്കൻ പ്രസിഡന്റ്

ഫേസ് മാസ്‌കിനു ആദ്യമായി വഴങ്ങി അമേരിക്കൻ പ്രസിഡന്റ്

പി പി ചെറിയാൻ

വാഷിങ്ടൺ: അമേരിക്കയിൽ കോവിഡ്19 മഹാമാരിയുടെ വ്യാപനം ആരംഭിച്ചു 99 ദിവസം പിന്നിടുമ്പോൾ ആദ്യമായി ഫേസ് മാസ്‌കിനു വഴങ്ങി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് . എന്തുവന്നാലും മാസ്‌ക് ധരിക്കില്ലെന്ന നയം മാറ്റി, മാസ്‌ക് ധരിക്കാനായി തയ്യാറായിരിക്കയാണ് ട്രമ്പ് .

ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈ 11 ശനിയാഴ്ച നടന്ന സൈനിക ആശുപത്രി സന്ദർശനത്തിൽ ഡൊണാൾഡ് ട്രംപ് മാസ്‌ക് ധരിച്ചാണ് എത്തിയത് . നേരത്തെ കോറോണ വ്യാപകമായി പടരുമ്പോഴും, ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നല്കിയിട്ടും താൻ മാസ്‌ക് ധരിക്കില്ലയെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ സൈനിക ആശുപത്രി സന്ദർശനത്തിൽ മാസ്‌ക് ധരിക്കണമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം മാസ്‌ക് ധരിക്കാൻ തയാറായതു.

മെരിലാൻഡ് സ്റ്റേറ്റിലെ വാൾട്ടർ റീഡ് മിലിട്ടറി ആശുപത്രിയാണ് ട്രംപ് ശനിയാഴ്ച സന്ദർശിച്ചത് . ഫോക്‌സ് ന്യുസിന് നൽകിയ അഭിമുഖത്തിൽ താൻ പരിക്കേറ്റ സൈനികരെയും കോറോണ (Covid19) പ്രതിരോധ പ്രവർത്തകരെയും സന്ദർശിക്കാൻ വാൾട്ടർ റീഡ് സൈനിക ആശുപത്രിയിൽ പോകുന്നുണ്ടെന്നും അവിടെ ഞാൻ മാസ്‌ക് ഉപയോഗിക്കുമെന്നും ആശുപത്രിയിൽ മാസ്‌ക് ഒരവശ്യ വസ്തുവായി ഞാൻ കണക്കാക്കുന്നുവെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP