Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹൂസ്റ്റണിൽ മാസ്‌ക്ക് ധരിക്കാതെ ആരും പുറത്തിറങ്ങേണ്ട; 1000 ഡോളർ പിഴ ഏർപ്പെടുത്തി; കൗണ്ടി ജഡ്ജിക്കെതിരെ ആഞ്ഞടിച്ചു പൊലീസ്

ഹൂസ്റ്റണിൽ മാസ്‌ക്ക് ധരിക്കാതെ ആരും പുറത്തിറങ്ങേണ്ട; 1000 ഡോളർ പിഴ ഏർപ്പെടുത്തി; കൗണ്ടി ജഡ്ജിക്കെതിരെ ആഞ്ഞടിച്ചു പൊലീസ്

പി.പി. ചെറിയാൻ

ഹൂസ്റ്റൺ: ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡൽഗ ഈയിടെ പുറത്തിറക്കിയ മാസ്‌ക്ക് ധരിച്ചില്ലെങ്കിൽ ആയിരം ഡോളർ പിഴ എന്ന ഉത്തരവിനെതിരെ ആഞ്ഞടിച്ച് ഹൂസ്റ്റൺ പൊലീസ് ഓഫീസേഴ്സ് യൂണിയൻ പ്രസിഡന്റ്. ഏപ്രിൽ 27 തിങ്കളാഴ്ച മുതൽ മാസ്‌ക്ക് ധരിക്കാത്തവർക്ക് 1000 ഡോളർ പിഴ നൽകേണ്ടിവരുമെന്ന് ഉത്തരവിറക്കിയ കൗണ്ടി ജഡ്ജിയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും തികഞ്ഞ വിഡ്ഡിത്തവുമാണെന്ന് ഹൂസ്റ്റൺ പൊലീസ് യൂണിയൻ പ്രസിഡന്റ് ജൊ ഗമാൽഡി.

ലക്ഷക്കണക്കിനാളുകൾ തൊഴിലില്ലായ്മ വേതനത്തിനു വേണ്ടി അപേക്ഷ സമർപ്പിച്ചിരിക്കെ, ഇത്തരക്കാരിൽ നിന്നും 1000 ഡോളർ ഫൈനായി വാങ്ങിക്കുക എന്നതു അംഗീകരിക്കാനാവില്ലെന്നും യൂണിയൻ പ്രസിഡന്റ് പറഞ്ഞു.

ഞങ്ങളുടെ ഓഫിസർമാർ മാസ്‌ക്ക് ധരിക്കണ്ടെന്നും പൗരന്മാർ മാസ്‌ക്ക് ധരിക്കണമെന്ന് ആവശ്യപ്പെടാമെന്നും യൂണിയൻ പ്രസിഡന്റ് പറഞ്ഞു.കൗണ്ടി ജഡ്ജിയുടെ ഉത്തരവിനെതിരെ ഹൂസ്റ്റൺ മേയറും രംഗത്തെത്തി. ജഡ്ജിയുടെ ഉത്തരവ് നിർബന്ധമാക്കില്ലെന്ന് മേയർ ടർണർ പറഞ്ഞു.

ജ!ഡ്ജിയുടെ ഉത്തരവിനെതിരെ ഹാരിസ് കൗണ്ടി അഡ്‌മിനിസ്ട്രേഷൻ ബിൽഡിങ്ങിനു സമീപം പ്രതിഷേധ പ്രകടനവും അരങ്ങേറി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP