Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ അമേരിക്കൻ വംശജ അരുണ മില്ലർ യു.എസ് കോൺഗ്രസിലേക്ക് മത്സരിക്കുന്നു

ഇന്ത്യൻ അമേരിക്കൻ വംശജ അരുണ മില്ലർ യു.എസ് കോൺഗ്രസിലേക്ക് മത്സരിക്കുന്നു

പി.പി. ചെറിയാൻ

മേരിലാന്റ്: ഇന്ത്യൻ അമേരിക്കൻ അരുണാമില്ലർ(52) യു.എസ്.കോൺഗ്രസ്സിലേക്ക് മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശ പത്രികസമർപ്പിച്ചു.2010 മുതൽ 15വേ ഡിസ്ട്രിക്റ്റിനെ പ്രതിനിധികരിച്ച്മേരിലാന്റ് ഹൗസിൽ അംഗമായ അരുണ 6വേ കൺഗ്രഷനൽ ഡിസ്ട്രിക്റ്റിൽനിന്നാണ് മത്സരിക്കുവാൻ തയ്യാറെടുക്കുന്നത്.

നിലവിലുള്ള അംഗം ജോൺ ഡിലൻസി(ഡമോക്രാറ്റ്) 2018 ൽ മേരിലാന്റ്ഗവർണർ സ്്ഥാനത്ഥേക്ക് മത്സരിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾനടത്തുന്നതിനാലാണ് സഹ പ്രവർത്തകയായ അരുണക്ക് അവസരംലഭിച്ചിരിക്കുന്നത്.അരുണയുടെ തിരഞ്ഞെടുപ്പു പ്രചരണവും, ഫണ്ട് സമാഹരണവുംഉടൻ ആരംഭിക്കും.

മേരിലാന്റ് ഹൗസിൽ റവന്യൂ, ട്രാൻസ്‌പോർട്ടേഷൻ, എഡുക്കേഷൻസബ്കമ്മിറ്റികളിൽ അംഗമാണ് അരുണ.മിസ്സോറി യൂണിവേഴ്‌സിറ്റിയിൽ നിന്നുംസിവിൽ എൻജിനീയറിംഗിൽ ബിരുദമെടുത്ത അരുണ സാമൂഹ്യസേവന രംഗങ്ങളിൽതന്റെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്.

ഹൈദരബാദിൽ ജനിച്ച അരുണ ഭർത്താവ് ഡേവിഡ് മില്ലർ, മീനാ, ക്ലോ, സാഷഎന്നീ മൂന്ന് പെൺമക്കളുമായി മേരിലാന്റിലെ ജർമ്മൻ ടൗണിലാണ്താമസിക്കുന്നത്. അരുണമില്ലരുടെ വെബ്‌സൈറ്റ്. www.Arunamiller.com

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP