Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

രുചിക്കൂട്ടുകളുടെ മാസ്മരിക കലവറയുമായി മല്ലു കഫെ ഫിലാഡൽഫിയായിൽ

രുചിക്കൂട്ടുകളുടെ മാസ്മരിക കലവറയുമായി മല്ലു കഫെ ഫിലാഡൽഫിയായിൽ

രാജു ശങ്കരത്തിൽ

രുചിക്കൂട്ടുകളുടെ മാസ്മരിക കലവറയുമായി മല്ലു കഫെ ഇന്ത്യൻ റസ്റ്റോറന്റ് ഫിലാഡൽഫിയായിലുള്ള 10181 വെറീ റോഡിൽ പ്രവർത്തനം ആരംഭിച്ചു. (10181 Verree Rd, Philadelphia, PA 19116). ഓഗസ്റ്റ് ഒന്നിന് ശനിയാഴ്ച രാവിലെ പത്തരയ്ക്ക് ഫിലഡൽഫിയാ ക്രിസ്റ്റോസ് മാർത്തോമാ ചർച്ച് വികാരി റവ. അനീഷ് തോമസാണ് പ്രാത്ഥനയോടുകൂടി നിലവിളക്ക് കത്തിച്ചുകൊണ്ട് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത്.

ഫോമാ ജനറൽ സെക്രട്ടറി ജോസ് ഏബ്രാഹാം, ട്രഷറാർ ഷിനു ജോസഫ്, അനിയൻ ജോർജ്ജ് ന്യൂ ജേഴ്സി, ഫോമാ ജുഡീഷ്യൽ കൗൺസിൽ വൈസ് ചെയർമാൻ യോഹന്നാൻ ശങ്കരത്തിൽ, കൗൺസിൽ അംഗം തോമസ് മാത്യു (അനിയൻ യോങ്കേഴ്സ്), കാഞ്ച് ജനറൽ സെക്രട്ടറി ബൈജു വർഗീസ്, മാപ്പ് ജനറൽ സെക്രട്ടറി ബിനു ജോസഫ്, ട്രൈസ്റ്റേറ്റ് കേരളാ ഫോറം പ്രസിഡന്റ് സുമോദ് നെല്ലിക്കാല, ഏഷ്യാനെറ്റ് യു.എസ്.എ. റീജിയണൽ മാനേജർ വിൻസെന്റ് ഇമ്മാനുവേൽ, ഫോമാ മിഡ് അറ്റ്‌ലാന്റിക് ടാസ്‌ക്ക് ഫോഴ്‌സ് കോർഡിനേറ്റർ സാബു സ്‌കറിയാ, സാമൂഹിക പ്രവർത്തകരായ സുനോജ് മല്ലപ്പള്ളി, രാജൻ സാമുവേൽ തുടങ്ങി സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധിയാളുകൾ നേരിട്ടെത്തി പുതിയ സംരഭത്തിന് വിജയാശംസകൾ നേർന്നു.

Stories you may Like

മൂന്ന് പ്രധാന പ്രത്യേകതകളാണ് ഇവിടുത്തെ ഭക്ഷണത്തിനുള്ളത് . രുചി, വൃത്തി, മിതമായവില. രുചിയുടെ കാര്യത്തിൽ കോമ്പ്രമൈസില്ല. മായം ചേരാത്ത തങ്ങളുടെ സ്വന്തം ചേരുവകളും കറിക്കൂട്ടുകളും കൊണ്ടൊരുക്കുന്ന വ്യത്യസ്ത രുചിക്കൂട്ടുകൾ തന്നെയാണ് ഇവിടുത്തെ പ്രധാന പ്രേത്യകത. ന്യായമായ വിലയും, ഉന്നത ഗുണനിലവാരവുമുള്ള ഉൽപന്നങ്ങളും, മികച്ച സേവനവും ഞങ്ങൾ ഉറപ്പുതരുന്നു. മല്ലു കഫെ ഉടമകളായ ശാലു പുന്നൂസ്, ജിജു കുരുവിള , എബിൻ ബാബു, ഷൈൻ ജോർജ്ജ് എന്നിവർ തങ്ങളുടെ നയം വ്യക്തമാക്കി.

മലയാളികളുടെ എക്കാലത്തെയും ഇഷ്ട വിഭവമായ നാടൻ ഊണിനോടൊപ്പം, മുളകിട്ടു വറ്റിച്ച മീൻ കറിയും, നാടൻ കോഴിക്കറിയും, വെളിച്ചെണ്ണയിൽ ഉലർത്തിയെടുത്ത പോത്തിറച്ചിയും, മത്തി വറുത്തതും കപ്പ മീൻ കറി, പൊറോട്ടാ ചില്ലി ചിക്കൻ തന്തൂരി ചിക്കൻ , കപ്പ ബിരിയാണി ചിക്കൻ - മട്ടൻ ബിരിയാണി എന്നിവ യദേഷ്ടം സ്വാദോടുകൂടി ഓർഡർ അനുസരിച്ചു കൃത്യ സമയത്തു റെഡിയാക്കി കൊടുക്കുന്നു . അത്യാവശ്യത്തിനു വന്ന് ഇരുന്ന് കഴിക്കുവാൻ ഉള്ള നല്ല വൃത്തിയും വെടിപ്പുമുള്ള സ്ഥല സൗകര്യങ്ങൾ പ്രത്യേകം ഒരുക്കിയിട്ടുണ്ട്.

വൃത്തിയും ഗുണമേന്മയും ഉറപ്പുവരുത്തിക്കൊണ്ട് നല്ല പാചക പദാർത്ഥങ്ങൾ ഉൾപ്പെടുത്തി പരിചയ സമ്പന്നരായ കുക്കുകളാൽ പാകം ചെയ്തെടുക്കുന്ന ഭക്ഷണ ശേഖര വിസ്മയത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി മല്ലു കഫെ മാനേജ്മെന്റ് അറിയിച്ചു. ചൊവ്വാ മുതൽ ഞായർ വരെ രാവിലെ പത്തു മുതൽ രാത്രി ഒൻപതുവരെയാണ് പ്രവർത്തന സമയം.

കൂടുതൽ വിവരങ്ങൾക്കും ഓർഡറുകൾക്കും ബന്ധപ്പെടുക:
ശാലു പുന്നൂസ് : 203 482 9123, ജിജു കുരുവിള: 215 272 9338, എബിൻ ബാബു: 215 206 0218, ഷൈൻ ജോർജ്ജ്: 267 303 8989 .

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP