Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റെനി ജോസിന്റെ തിരോധാനം ജെ.എഫ്.എയുടെ നേതൃത്വത്തിൽ യോങ്കേഴ്‌സിൽ ആലോചനാ യോഗം

ജോയിച്ചൻ പുതുക്കുളം

ന്യൂയോർക്ക്: ദുരൂഹമായ  സാഹചര്യത്തിൽ ഫ്‌ളോറിഡയിലെ പനാമാ സിറ്റി ബീച്ചിൽ നിന്നും കാണാതായ റെനി ജോസിന്റെ കാര്യത്തിൽ ഇതേവരെ വ്യക്തമായ ഒരു തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിൽ, റെനി ജോസിന്റെ മാതാപിതാക്കളുടെ അപേക്ഷയനുസരിച്ചു  ജസ്റ്റിസ് ഫോർ ഓൾ (ജെ.എഫ്.എ) എന്ന സംഘടനയുടെ നേതൃത്വത്തിൽ വിവിധ സാമൂഹ്യ  രാഷ്ട്രീയ  മത സംഘടനകളുടെ നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട്  ജെ.എഫ്.എയുടെ തറവാടായ യോങ്കേഴ്‌സിൽ വച്ച് ഒരു ആലോചനായോഗം നടത്താൻ തീരുമാനിച്ചു. ജെ. എഫ്.എയുടെ ചെയർമാൻകൂടി ആയ തോമസ് കൂവള്ളൂർ ആണ് ഇക്കാര്യത്തിൽ മുൻകൈ എടുത്തിരിക്കുന്നത്.

അതനുസരിച്ച് 26 നു ചൊവ്വാഴ്ച വൈകിട്ട് 5:30 ന് പ്രസ്തുത ആലോചനാ യോഗം യോങ്കേഴ്‌സിലെ, 54 യോങ്കെഴ്‌സ് ടെറസ്സിലുള്ള ഇൻഡോ- അമേരിക്കൻ യോഗാ ഇൻസ്റ്റിറ്റിയുട്ടിൽ വച്ചു നടക്കുന്നതായിരിക്കും. ന്യൂയോർക്ക് സ്‌റ്റേറ്റ് അസംബ്‌ളി മെമ്പർ ആയ ഷെല്ലി മേയർ ഈ ചടങ്ങിൽ പങ്കെടുക്കും. 1982 മുതൽ 1994 വരെ ന്യൂയോർക്ക് അറ്റോർണി ജനറൽ ആയിരുന്ന ബോബ് എംബ്രാംസീ നോടൊപ്പം അസിസ്റ്റന്റ് അറ്റോർണി ജനറൽ ആയി പ്രവർത്തിച്ചു തഴക്കവും പഴക്കവുമുള്ള ഷെല്ലി മേയർ, ന്യൂയോർക്കിലെ ഇപ്പോഴത്തെ അറ്റോർണി ജനറലിന്റെ സീനിയർ അഡ്വൈസറും,  ജെ. എഫ്. എ ചെയർമാൻ തോമസ് കൂവള്ളൂരിന്റെ വളരെ അടുത്ത സുഹൃത്തുമാണ്. അക്കാരണത്താൽ തന്നെ റെനി ജോസിനെ കണ്ടുപിടിക്കാനുള്ള ശ്രമത്തിൽ ന്യൂയോർക്ക് സെനറ്റർ ചക്ക് ഷൂമെർ, യു. സ്  അറ്റോർണി ജനറൽ എറിക് ഹോൾഡർ എന്നിവരുമായി ബന്ധപ്പെടാനുള്ള റെനി ജോസിന്റെ മാതാപിതാക്കളുടെ ശ്രമത്തിനു ആക്കംകൂട്ടാൻ സാധ്യതയുള്ളതായി കാണാൻ കഴിയുന്നു.

ഇതിനോടകം ന്യൂയോർക്കിലെ സീനിയർ സെനറ്ററായ ചക്ക് ഷൂമറിനെ നേരിട്ടു കണ്ട് നിവേദനം കൊടുക്കാൻ റെനി ജോസും കുടുംബവും നടത്തിയ ഉദ്യമങ്ങൾ ഒന്നും ഫലവത്താകാതെ വന്ന സാഹചര്യത്തിലാണ്  ജെ. എഫ്. എ യുടെ നേതൃത്വത്തിൽ തന്നെ വിവിധ സംഘടനകളെ കൂട്ടിയിണക്കി ഇത്തരത്തിലൊരു ഉദ്യമത്തിനു മുതിരാൻ ചെയർമാൻ പ്രേരിതനായത്.

യോങ്കേഴ്‌സിലെ ഇന്ത്യൻഅമേരിക്കൻ മലയാളി കമ്മ്യൂണിറ്റിയില്പെട്ട പല നല്ല പ്രവർത്തകരും  ചൊവ്വാഴ്ച നടക്കുന്ന ആലോചനാ യോഗത്തിൽ പങ്കെടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. അറിയപ്പെടുന്ന സഭാ പണ്ഡിതനും, ഒരു അക്ടിവിസ്റ്റും കൂടി ആയ പാസ്റ്റർ വിൽസൺ ജോസ്, ജെ. എഫ്. എ സജീവ പ്രവർത്തകൻ ഇന്നസെന്റ് ഉലഹന്നാൻ, ഐ. എൻ. ഒ. സി  നേതാവ് ജോർജ്ജ് എബ്രഹാം, കൈരളി ടി.വി യുടെ ജോസ് കാടാപുറം, ഫൊക്കാനയുടെ നാഷണൽ ട്രഷറർ ജോയി ഇട്ടൻ, അങ്ങിനെ പലരും ഇതിനോടകം വരാമെന്നേറ്റു കഴിഞ്ഞു. സ്ഥലപരിമിതി മൂലം അറിയപ്പെടുന്ന സംഘടനാ നേതാക്കളെ മാത്രമേ ഇപ്പോൾ വ്യക്തിപരമായി ക്ഷണിച്ചിട്ടുള്ളൂ.

പാർക്കിങ്, യോങ്കെഴ്‌സ് അവന്യൂവിലുള്ള മീറ്റർ പാർക്കിങ് ഏരിയായിൽ വണ്ടി പാർക്ക് ചെയ്ത് ഞങ്ങളോട് സഹകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. റെനി ജോസിനോട് കാരുണ്യമുള്ള, പ്രവർത്തിക്കാൻ സന്മനസ്സുള്ള, നല്ലവരായ ആൾക്കാരെയും ഈ ആലോചനാ യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നു. പ്രത്യേകിച്ച്, ചെറുപ്പക്കാരായ യുവജനങ്ങളെ. അവര്ക്ക് ഇക്കാര്യത്തിൽ പലതും ചെയ്യാനാകും. നമ്മൾ സംഘടിതമായി നിന്നാൽ കാര്യങ്ങളെല്ലാം വളരെ സുഗമമായി നടക്കുമെന്നുള്ളതിൽ സംശയമില്ല.

കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടാവുന്നതാണ്.
തോമസ് കൂവള്ളൂർ  : (914) 409  5772     
എം. കെ. മാത്യൂസ്    :   (914) 806  5007
ജോർജ്ജ് പാടിയേടത്ത്   :  (914) 607  7367
ജോസ് ജോർജ്ജ്    :   (518) 339  2351
തോമസ് കൂവള്ളൂർ അറിയിച്ചതാണിത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP