Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ട്രമ്പ് ഇംപീച്ച്മെന്റ് ഭൂരിപക്ഷം അമേരിക്കൻ ജനതയും എതിർക്കുന്നുവെന്ന് സർവെ ഫലം

ട്രമ്പ് ഇംപീച്ച്മെന്റ് ഭൂരിപക്ഷം അമേരിക്കൻ ജനതയും എതിർക്കുന്നുവെന്ന് സർവെ ഫലം

പി.പി.ചെറിയാൻ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെതിരെ നടക്കുന്ന ഇംപീച്ച്മെന്റ് നീക്കത്തെ അമേരിക്കയിലെ ഭൂരിപക്ഷം ആളുകളും എതിർക്കുന്നതായി സർവ്വെ റിപ്പോർട്ട്.

ഒക്ടോബർ ഒന്ന് പുറത്തു വിട്ട സി.എൻ.ബി.സി.(CNBC) അമേരിക്ക എക്കണോമിക്സ് സർവ്വെയിൽ ഇംപീച്ച്മെന്റിനെ 47 ശതമാനം എതിർക്കുമ്പോൾ 44 ശതമാനം അനുകൂലിക്കുന്നതായി വെളിപ്പെടുത്തുന്നു

അതേ സമയം ട്രമ്പിന്റെ അപ്രൂവൽ റേറ്റിംഗിൽ സർവ്വകാല കുറവ് അനുഭവപ്പെട്ടതായും സർവേ ചൂണ്ടികാണിക്കുന്നു. ട്രമ്പിന്റെ ഇക്കണോമിക് അപ്രൂവൽ റേറ്റിംഗിലും ഇത് അനുഭവം തന്നെയാണ്.അമേരിക്കൻ ജനത എടുത്തുചാടി ഇംപീച്ച്മെന്റിന് തയ്യാറല്ല എന്ന് സി.എൻ.ബി.സി. സർവ്വെ റിപ്പബ്ലിക്കൻ പോൾസറ്റായ മൈക്ക് റോബർട്ട്സ് പറഞ്ഞു.

ഇംപീച്ച്മെന്റിനെ കുറിച്ചു വ്യക്തതയില്ലാത്ത ഒമ്പതു ശതമാനം അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല.റിപ്പബ്ലിക്കൻ പാർട്ടിയിൽ 88 ശതമാനം ഇംപീച്ച്മെന്റിനെ എതിർക്കുമ്പോൾ, ഡെമോക്രാറ്റിക് പാർട്ടിയിൽ 76 ശതമാനം ഇതിനെ അനുകൂലിക്കുന്നവരാണ്.

ഇംപീച്ച്മെന്റ് നീക്കം സ്റ്റോക്മാർക്കറ്റിനെ 45 ശതമാനവും, ഇക്കണോമിയെ 40 ശതമാനവും ദോഷകരമായി ബാധിക്കുമെന്നും സർവ്വെ ചൂണ്ടികാണിക്കുന്നു.
അധികാരത്തിൽ എത്തിയ നാൾ മുതൽ തനിക്കെതിരെ ഇംപീച്ച്മെന്റ് നീക്കവുമായി രംഗത്തെത്തിയ ഡമോക്രാറ്റിക് പാർട്ടിയോട് വെറുതെ സമയം കളയാതെ അമേരിക്കൻ ജനതക്ക് ക്ഷേമകരമായ പ്രവർത്തനങ്ങൾ നടത്താൻ തയ്യാറാകണമെന്ന് ട്രമ്പ് അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP