Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാസ്സി കുറ്റവാളികളിൽ അവസാന പ്രതിയേയും അമേരിക്ക നാടുകടത്തി

നാസ്സി കുറ്റവാളികളിൽ അവസാന പ്രതിയേയും അമേരിക്ക നാടുകടത്തി

പി.പി. ചെറിയാൻ

ന്യൂയോർക്ക്: നാസ്സി യുദ്ധ കുറ്റവാളികളിൽ അവസാനത്തേതെന്നു വിശ്വസിക്കപ്പെടുന്ന മുൻ ഗാർഡ് ജാക്വിവ പലിജയെ അമേരിക്കൻ മണ്ണിൽ നിന്നും ജർമനിയിലേക്ക് നാടുകടത്തി. അമേരിക്കയിൽ നിന്നും പുറത്താക്കരുതെന്നാവശ്യപ്പെട്ടു.

കഴിഞ്ഞ 14 വർഷമായി നടത്തിവന്നിരുന്ന നിയമ യുദ്ധത്തിന് ഇതോടെ വിരാമമായി.തെറ്റായ രേഖകളുമായി 1949 ൽ അമേരിക്കയിലേക്ക് കുടിയേറി ദശാബ്ദങ്ങളോളം ന്യൂയോർക്കിൽ കഴിഞ്ഞ 95 കാരനെയാണ് ഓഗസ്റ്റ് 21 ചൊവ്വാഴ്ച അമേരിക്ക പുറത്താക്കിയത്.2004 ൽ ഫെഡറൽ ഇമ്മിഗ്രേഷൻ ജഡ്ജാണ് ഇയാളുടെ ഡിപോർട്ടേഷന് ഉത്തരവിട്ടിരുന്നത്.

രണ്ടാം ലോകമഹായുദ്ധത്തിൽ പോളണ്ടിൽ ട്രൗനിക്കി ലേബർ ക്യാംപിൽ നാസ്സി ഗാർഡായി ജോലി ചെയ്തിരുന്ന പലിജ, ജർമനിയിൽ പിതാവിന്റെ ഫാമിലും ജർമൻ ഫാക്ടറിയിലും ജോലി ചെയ്യുകയായിരുന്നു എന്ന തെറ്റായ വിവരമാണ് വീസ അപേക്ഷയിൽ ചേർത്തിരുന്നത്. പിന്നീട് ഇമ്മിഗ്രേഷൻ അധികൃതർ ഈ വിവരം വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.

കൊലയാളികളായ ജർമൻ ഭരണത്തിൽ പങ്കാളിയായ പലിജയെ സ്വീകരിക്കാൻ ഒരു വിദേശ ഭരണ കൂടവും തയാറായിരുന്നില്ല. ന്യൂയോർക്ക് ക്യൂൻസിലെ വീട്ടിൽ നിന്നും പലിജയെ പിടികൂടി സ്ട്രെച്ചറിലാക്കി സുരക്ഷിതമായി വിമാനതാവളത്തിൽ എത്തിക്കണമെന്ന് ട്രംപ് ഭരണകൂടം കർശന നിർദ്ദേശം നൽകിയിരുന്നു.

നാസ്സി കുറ്റവാളികളേയോ, മനുഷ്യാവകാശ ലംഘകരേയോ ഒരു കാരണവശാലും അമേരിക്കൻ മണ്ണിൽ വച്ചുപൊറിപ്പിക്കില്ലെന്ന ശക്തമായ സന്ദേശമാണു നൽകുന്നതെന്ന് വൈറ്റ് ഹൗസ് വക്താവ് സാറാ സാണ്ടേഴ്സ് പറഞ്ഞു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP