Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അനധികൃത കുടിയേറ്റം: കാലിഫോർണിയയിലെ 77 വ്യവസായ സ്ഥാപനങ്ങളിൽ റെയ്ഡ്

അനധികൃത കുടിയേറ്റം: കാലിഫോർണിയയിലെ 77 വ്യവസായ സ്ഥാപനങ്ങളിൽ റെയ്ഡ്

പി.പി. ചെറിയാൻ

കാലിഫോർണിയ: ട്രംപ് അധികാരത്തിലേറിയതിനുശേഷം അനധികൃതകുടിയേറ്റക്കാർ ക്കെതിരേ സ്വീകരിച്ചിരിക്കുന്ന കർശന നടപടികളുടെഭാഗമായി കാലിഫോർണിയയിലെ 77 വ്യവസായ സ്ഥാപനങ്ങളിൽ ഫെഡറൽ ഇമിഗ്രേഷൻഏജന്റുമാർ ഒരേസമയം പരിശോധന നടത്തി. തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെറെയ്ഡ് നീണ്ടുനിന്നു.

നിയമപരമായി ജോലി ചെയ്യുന്നതിനുള്ള അവകാശം വ്യക്തമാക്കുന്ന രേഖകൾ മൂന്നു ദിവസത്തിനകം വ്യാപാര ഉടമകളെ ഏൽപിക്കണമെന്ന നോട്ടീസുകൾ ഇവർ കടകളിൽവിതരണം ചെയ്തു.

അമേരിക്കയിലെ സെവൻ ഇലവൻ സ്റ്റോറുകളിൽ ജനുവരി ആദ്യവാരം ഇതിനുതുല്യമായ പരിശോധന നടത്തിയിരുന്നു. 21 അനധികൃത കുടിയേറ്റക്കാരെയാണ് അന്നുപിടികൂടിയത്. അമേരിക്കൻ പൗരന്മാർക്കും, നിയമാനുസൃതകുടിയേറ്റക്കാർക്കും തൊഴിൽ ഉറപ്പു വരുത്തുന്നതിനു ഇത്തരം റെയ്ഡുകൾആവശ്യമാണെന്നു വക്താവ് ജയിംസ് പറഞ്ഞു. കാലിഫോർണിയയിൽ നടന്ന റെയ്ഡിനെകോൺഗ്രസ് മെമ്പർ ജാക്കി സ്വീയർ ആശങ്ക അറിയിച്ചു. ട്രംപ്കാലിഫോർണിയയെ ലക്ഷ്യമാക്കിയിരിക്കുകയാണെന്നു ഇവർ കുറ്റപ്പെടുത്തി.

ഇല്ലീഗൽ ഇമിഗ്രന്റ്സിനു ജോലി നൽകുന്നത് തടയുക എന്നതാണ് ഈറെയ്ഡുകൊണ്ട് ലക്ഷ്യമിടുന്നതെന്നു ഐസി.ഇ അധികൃതർ പറഞ്ഞു. നോർത്തേൺകാലിഫോർണിയയിലെ വ്യവസായങ്ങളെ ഐ.സി.ഇ റെയ്ഡ്ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP