Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുറിയാക്കോസ് മാത്യു ഫിലാഡൽഫിയായിൽ നിര്യാതനായി; സംസ്‌കാരം ഇന്ന്

കുറിയാക്കോസ് മാത്യു ഫിലാഡൽഫിയായിൽ നിര്യാതനായി; സംസ്‌കാരം ഇന്ന്

രാജു ശങ്കരത്തിൽ

ഫിലാഡൽഫിയാ: തിരുവല്ലാ വളഞ്ഞവട്ടം മുളനിൽക്കുന്നതിൽ പാഞ്ചേരിമാലിയിൽ പാപ്പച്ചന്റെയും അച്ചാമ്മയുടെയും മകൻ കുറിയാക്കോസ് മാത്യു (അനിയൻകുഞ്ഞ് 70) വൃക്ക സംബന്ധമായ അസുഖത്താൽ ഏപ്രിൽ 9 -ന് വ്യാഴാഴ്ച ഫിലാഡൽഫിയായിലുള്ള സ്വവസതിയിൽ നിര്യാതനായി. കല്ലിശ്ശേരി ആഞ്ഞിലിമൂട്ടിൽ കെ.എം.വർഗീസിന്റെയും മറിയാമ്മയുടെയും ഏക മകൾ ഗ്രേസ്സിയാണ് ഭാര്യ. മേബിൾ കുറിയാക്കോസ്, കെവിൻ കുറിയാക്കോസ് എന്നിവർ മക്കളും, ബിനു ഫിലിപ്പ് മരുമകനും, എലിജാ ഫിലിപ്പ്, ക്രിസ്റ്റിൻ ഫിലിപ്പ് എന്നിവർ കൊച്ചുമക്കളുമാണ്. പരേതനു നാല് സഹോദരിമാരും ഒരു സഹോദരനുമാണുള്ളത് (എല്ലാവരും U.S.A).

ഫിലാഡൽഫിയാ സെന്റ്. ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോക്‌സ് ചർച്ച് ഇടവക അംഗമായ പരേതന്റെ ശവസംസ്‌കാര ശുസ്രൂഷകൾ ഇടവക വികാരി ഫാദർ. ഷിബു വേണാട് മത്തായിയുടെ കാർമികത്വത്തിൽ ഇന്ന് ബുധനാഴ്ച രാവിലെ 10 മണിക്ക് ഫിലാഡൽഫിയായിലുള്ള ഫ്‌ളെച്ചർ ഫ്യൂണറൽ ഹോമിൽ വച്ചും ശവസംസ്‌കാരം ഫോറസ്റ്റ് ഹിൽസ് സെമിത്തേരിയിൽ വച്ചും നടത്തപ്പെടും.

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ പൊതുദർശനവും മറ്റു ചടങ്ങുകളും ഫാമിലിക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ള വിവരം ഉത്തരവാദിത്വപ്പെട്ടവർ അറിയിച്ചു. മറ്റുള്ളവർക്കായി http://www.youtube.com/user/koshyjiji/live എന്ന ലിങ്ക് മുഖേന ലൈവ് ടെലികാസ്റ്റ് ഉണ്ടായിരിക്കുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP