Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദൂരത്തു നിന്ന് കോവിഡ് അണുബാധ നിർണയിക്കാൻ സഹായിക്കുന്ന കിയോസ്‌ക് പ്രവാസികളുടെ സഹായത്താൽ ഗ്രാമങ്ങളിലേക്ക്

വിദൂരത്തു നിന്ന് കോവിഡ് അണുബാധ നിർണയിക്കാൻ സഹായിക്കുന്ന കിയോസ്‌ക് പ്രവാസികളുടെ സഹായത്താൽ ഗ്രാമങ്ങളിലേക്ക്

ജോയിച്ചൻ പുതുക്കുളം

കൊച്ചി: കോവിഡ് മഹാമാരിയെ ലോകം മുഴവൻ പ്രതിരോധിക്കുമ്പോൾ അതിനെ സങ്കേതിക നൂതന വിദ്യയുടെ സഹായത്താൽ മറികടക്കാൻ ശ്രമിക്കുകയാണ് ഡോക്ടർ സ്പോട്ടിന്റെ കിയോസ്‌ക് വാക്ക് ത്രൂ ഡിറ്റക്ടർ (Kiosk-walk through CORONA detector) മുന്നോട്ടേക്ക് വന്നിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താൽ കിയോസ്‌ക്ക് വാക്ക് ത്രൂ ഡിറ്റക്ടറുമായി ഡോക്ടർ സ്പോട്ട് ടെക്ക്നോളജീസ് വീണ്ടും രംഗത്ത്. ഇതിന്റെ ആദ്യഘട്ടം വടയാർ, എരുമാൻതുരത്ത്, അമൃത ഹോസ്പിറ്റൽ ഇടപ്പള്ളി എന്നിവടങ്ങളിൽ ആണ് നടപ്പാക്കുന്നത്.

ഒട്ടനവധി സാങ്കേതിക വിദ്യയുടെ സഹായത്താൽ വിദൂരത്തു നിന്ന് തന്നെ ഉപഭോക്താവിന്റെ അണുബാധ നിർണയിക്കാൻ സഹായിക്കുന്ന ഈ ഉപകരണം Deep learning Algorithm ഉപയോഗിച്ചാണ് രൂപകൽപന ചെയ്യതിട്ടുള്ളത് ഇത് മാത്രമല്ല മറ്റ് ഒട്ടനവധി സവിശേഷദകളും ഡോക്ടർ സ്പോട് അവകാശപ്പെടുന്നുണ്ട്. അതിൽ ശ്വാസന നിരക്ക്, ശരീര താപനില, മാസ്‌ക്ക് കണ്ടെത്തൽ, വെക്തിയുടെ ലിംഗവയസ്സ് കണ്ടെത്തൽ, സാമൂഹിക അകലം, രക്തത്തിലെ ഓക്സിജൻ നിർണയം (spo2), ഹൃദയമിടിപ്പ്, ഡിസ്റ്റോളിക് മർദ്ദം, ഡയസ്റ്റോളിക് മർദ്ദം, ശരീരത്തിലെ ഭാരം, കൊഴുപ്പ്, വെള്ളത്തിന്റെ അംശം, പ്രോട്ടീൻ അളവ്, പ്രതിരോധ ശേഷി നിർണയം, അണുബാധ നില കണ്ടെത്തൽ എന്നിങ്ങനെ ഒട്ടനവധി സവിശേഷതകളുമായി ആണ് ഡോക്ടർ സ്പോട്ട് മുന്നോട്ടു വരുന്നത്, ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇവയൊക്കെ വെറും 30 സെക്കന്റൽ തന്നെ ഉപയോക്താക്കൾക്ക് അറിയാൻ സാധിക്കും എന്നതാണ് മറ്റൊരു പ്രധാന ഘടകം.

കിയോസ്‌ക്ക് വാക്ക് ത്രൂ ഡിറ്റകടറിന്റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കിയാൽ തുടർന്നുള്ള രണ്ടാം ഘട്ടത്തിൽ റെയിൽവേ സ്റ്റേഷൻ, എയർപോർട്ട്, ബസ് സ്റ്റാന്റ്, വൻകിട ഷോപ്പിങ് മാളുകൾ, ഹോട്ടലുകൾ, ബാങ്ക്, ഓഫീസ് എന്നിവടങ്ങളിൽ നടപ്പാക്കാൻ ആണ് ശ്രമിക്കുന്നത് എന്ന് ഡോക്ടർ സ്പോട്ട് ടെക്ക്നോളജീസിന്റെ ചെയർമാൻ ഷോജി മാത്യു അറിയിച്ചു. ഇതുകൂടാതെ ഒട്ടനവധി സാമൂഹിക പ്രതിബന്ധത കാത്തുസൂക്ഷിക്കുന്ന ഒരു സ്ഥാപനമാണ് ഡോക്ടർ സ്പോട്ട് ടെക്നോളജീസ്, ആയതിനാൽ തന്നെ വിവിധ സ്ഥലങ്ങളിൽ ഞങ്ങളുടെ സേവനം തീർത്തും സൗജന്യമാണ് കൊച്ചി, തൃശൂർ, എറണാകുളം, കോട്ടയം എന്നിവ ഉൾപ്പെടുന്ന കേരളത്തിലെ പത്തോളം സ്ഥലങ്ങൾ ഇതിൽ ഉൾപ്പെടുന്നു. അതു കൊണ്ട് തന്നെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നവരെയും വിവിധ എൻ.ആർ.ഐ അസോസിയേഷനുകളെയും ഈ സൗജന്യ സേവനത്തിൽ കൈകോർക്കാൻ ഞങ്ങൾ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു. കോവിഡ് മഹാമാരിയെ നമ്മുക്ക് ഒന്നിച്ച് പ്രതിരോധിക്കാം.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: പ്ലസ് വൺ847261 4361

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP